---
title: "മകളെ പീഡിപ്പിച്ച കേസിൽ 40-കാരനായ പിതാവിനെ അറസ്റ്റ് ചെയ്തു"
english_title: "A 40-year-old father has been arrested for raping his daughter"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/16602/a-40-year-old-father-has-been-arrested-for-raping-his-daughter"
published_at: "2021-12-17T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc9dd8aa144_images (2).jpg"
keywords: []
---

# മകളെ പീഡിപ്പിച്ച കേസിൽ 40-കാരനായ പിതാവിനെ അറസ്റ്റ് ചെയ്തു

> **Lead Summary:** **മാലൂർ: **മകളെ പീഡിപ്പിച്ച കേസിൽ 40-കാരനായ പിതാവിനെ മാലൂർ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിലേരി സ്വദേശിയായ പെൺകുട്ടിയുടെ പരാതിയിലാണ് പിതാവിനെ പോക്‌സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.

## Article Content

**മാലൂർ: **മകളെ പീഡിപ്പിച്ച കേസിൽ 40-കാരനായ പിതാവിനെ മാലൂർ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിലേരി സ്വദേശിയായ പെൺകുട്ടിയുടെ പരാതിയിലാണ് പിതാവിനെ പോക്‌സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.

ഹൈസ്‌കൂൾ വിദ്യാർത്ഥിനിയായമകളെവീട്ടിൽ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പല തവണ ഇയാൾ വീട്ടിൽ നിന്നും കുട്ടിയെപീഡിപ്പിച്ചിട്ടുണ്ടെന്നാണ് പെൺകുട്ടി ബന്ധുക്കളോട് പറഞ്ഞത്.

ബന്ധു വീട്ടിലെത്തിയ കുട്ടി അവിടെയുള്ളവരോടാണ് പീഡന വിവരം അറിയിച്ചത്. മാലൂർ പോലീസിൽ നൽകിയ പരാതിയിൽനടത്തിയ ചോദ്യം ചെയ്യലിനൊടുവിൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.തലശേരി പോക്‌സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/16602/a-40-year-old-father-has-been-arrested-for-raping-his-daughter)