---
title: "കെ.വി. മെസ്നയെ അനുമോദിച്ചു"
english_title: "KV Messina applauded"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/16601/kv-messina-applauded"
published_at: "2021-12-17T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc9d0a11adb_3b5fb8a6-234e-4c5b-81ff-dcc3f41f7735.jpg"
keywords: []
---

# കെ.വി. മെസ്നയെ അനുമോദിച്ചു

> **Lead Summary:** തളിപ്പറമ്പ:സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യം അവാർഡും മുല്ലനേഴി കാവ്യ പ്രതിഭാ പുരസ്കാരവും നേടിയ പൂർവ്വ വിദ്യാർത്ഥി കെ.വി. മെസ്നയെ മഴൂർ ഗവ: എൽ. പി.സ്ക്കൂളിൽ വെച്ച് അനുമോദിച്ചു.

## Article Content

തളിപ്പറമ്പ:സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യം അവാർഡും മുല്ലനേഴി കാവ്യ പ്രതിഭാ പുരസ്കാരവും നേടിയ പൂർവ്വ വിദ്യാർത്ഥി കെ.വി. മെസ്നയെ മഴൂർ ഗവ: എൽ. പി.സ്ക്കൂളിൽ വെച്ച് അനുമോദിച്ചു.

അനുമോദന യോഗത്തിൽ കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.ലക്ഷ്മണൻ ഉപഹാരം സമർപ്പിച്ചു. ഐ.വി. വിനോദ് കുമാർ അധ്യക്ഷം വഹിച്ചു. എം. പുരുഷോത്തമൻ സംസാരിച്ചു. പ്രധാനധ്യാപകൻ എം.എം. ജനാർദ്ദനൻ സ്വാഗതവും ലീന. ഇ.പി. നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/16601/kv-messina-applauded)