---
title: "കണ്ണൂരിൽ കിണറ്റിൽ നിന്നും പുറത്തെടുത്ത് കൂട്ടിലാക്കിയ പുലി ചത്തു"
english_title: "Leopard "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/165962/leopard"
published_at: "2023-11-29T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656765702f95b_Screenshot_20231129_215234_WhatsApp.jpg"
keywords: []
---

# കണ്ണൂരിൽ കിണറ്റിൽ നിന്നും പുറത്തെടുത്ത് കൂട്ടിലാക്കിയ പുലി ചത്തു

> **Lead Summary:** **കണ്ണൂര്‍: **കണ്ണൂരിൽ കിണറ്റിൽ വീണ പുലി ചത്തു. കിണറ്റിൽ നിന്നും രക്ഷപ്പെടുത്തി മയക്കുവെടി വെച്ച് കൂട്ടിലാക്കിയെങ്കിലും രാത്രിയോടെയാണ് ചത്തത്. നാളെ വയനാട്ടിലെത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തും. ഇന്ന് രാവിലെയാണ് അണിയാരം മാമക്കണ്ടി പീടികയിൽ സുനീഷിന്റെ നിർമാണം നടക്കുന്ന വീട്ടിലെ കിണറ്റിൽ പുളളിപ്പുലി വീണുകിടക്കുന്നത് കണ്ടത്.

## Article Content

**കണ്ണൂര്‍: **കണ്ണൂരിൽ കിണറ്റിൽ വീണ പുലി ചത്തു. കിണറ്റിൽ നിന്നും രക്ഷപ്പെടുത്തി മയക്കുവെടി വെച്ച് കൂട്ടിലാക്കിയെങ്കിലും രാത്രിയോടെയാണ് ചത്തത്. നാളെ വയനാട്ടിലെത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തും. ഇന്ന് രാവിലെയാണ് അണിയാരം മാമക്കണ്ടി പീടികയിൽ സുനീഷിന്റെ നിർമാണം നടക്കുന്ന വീട്ടിലെ കിണറ്റിൽ പുളളിപ്പുലി വീണുകിടക്കുന്നത് കണ്ടത്.

വനംവകുപ്പ് സംഘവും പൊലീസും ഫയ‍ഫോഴ്സ് സംഘവും ചേര്‍ന്ന് നടത്തിയ ശ്രമകരമായ ദൗത്യത്തിന് ഒടുവിൽ വൈകിട്ടോടെ പുലിയെ കിണറ്റിൽ നിന്നും പുറത്തെത്തിച്ചു. എന്നാൽ രാത്രിയോടെ ചത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/165962/leopard)