---
title: "വിമുക്തി മിഷൻ ഇരിക്കൂർ നിയോജക മണ്ഡല ഏകദിന ശിൽപശാല സംഘടിപ്പിച്ചു"
english_title: "organized a one-day workshop"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/165930/organized-a-one-day-workshop"
published_at: "2023-11-29T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65674634e0db7_news-card.jpg"
keywords: []
---

# വിമുക്തി മിഷൻ ഇരിക്കൂർ നിയോജക മണ്ഡല ഏകദിന ശിൽപശാല സംഘടിപ്പിച്ചു

> **Lead Summary:** വിമുക്തി മിഷൻ ഇരിക്കൂർ നിയോജക മണ്ഡല ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ഇരിക്കൂർ നിയോജക മണ്ഡല തല ഏകദിന ശിൽപശാല മേരി ഗിരി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറയത്തിൽ വെച്ച് സ്കൂൾ പ്രിൻസിപ്പൽ ബ്രദർ. റെജി സ്കറിയ അധ്യക്ഷത വഹിച്ച ശിൽപ ശാല ബഹു.ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ഡോ.കെ.വി. ഫിലോമിന ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

## Article Content

വിമുക്തി മിഷൻ ഇരിക്കൂർ നിയോജക മണ്ഡല ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ഇരിക്കൂർ നിയോജക മണ്ഡല തല ഏകദിന ശിൽപശാല മേരി ഗിരി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറയത്തിൽ വെച്ച് സ്കൂൾ പ്രിൻസിപ്പൽ ബ്രദർ. റെജി സ്കറിയ അധ്യക്ഷത വഹിച്ച ശിൽപ ശാല ബഹു.ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ഡോ.കെ.വി. ഫിലോമിന ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

ശ്രീകണ്ഠപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ശ്രീ. അരുൺ കുമാർ.കെ സ്വാഗതം പറഞ്ഞു. പ്രിവെൻ്റിവ് ഓഫീസർ ശ്രീ.വി.വി. ഷാജി ശിൽപശാല വിഷയാവതരണം നടത്തി. ആലക്കോട് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ജോജി കന്നിക്കാട്ട്, ഏരുവേശി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  മധു തൊടിയിൽ, മേരിഗിരി സ്കൂൾ വൈസ് പ്രിൻസിപ്പൽ പ്രത്യുജ്ഞൻ പി.പി. എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.

തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രവെൻ്റിവ് ഓഫീസർ അഷ്റഫ് മലപ്പട്ടം നന്ദി രേഖപ്പെടുത്തി. 250 ഓളം പേർ പങ്കെടുത്ത ശിൽപശാലയിൽ പഞ്ചായത്ത് അംഗങ്ങൾ പ്രധാന അധ്യാപകർ പ്രിൻസിപ്പൽമാർ സ്ക്കൂൾ ടീച്ചർമാർ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/165930/organized-a-one-day-workshop)