---
title: "കണ്ണൂർ പെരിങ്ങത്തൂരിൽ വീട്ടുമുറ്റത്തെ കിണറ്റിൽ പുലിയെ കണ്ടെത്തി"
english_title: "A tiger was found in a backyard well in Peringathur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/165868/a-tiger-was-found-in-a-backyard-well-in-peringathur"
published_at: "2023-11-29T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6566fafb02fec_news-card.jpg"
keywords: []
---

# കണ്ണൂർ പെരിങ്ങത്തൂരിൽ വീട്ടുമുറ്റത്തെ കിണറ്റിൽ പുലിയെ കണ്ടെത്തി

> **Lead Summary:** **കണ്ണൂർ: **പാനൂർ പെരിങ്ങത്തൂരിൽ വീട്ടുകിണറ്റിൽ പുലിയെ കണ്ടെത്തി. അണിയാരത്തെ സുനീഷിന്റെ വീട്ടിലെ കിണറ്റിലാണ് പുലിയെ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയോടെയായിരുന്നു സംഭവം. രാവിലെ ശബ്ദം കേട്ട് കിണറ്റിനരികെ ചെന്ന വീട്ടുകാരാണ് പുലിയെ കണ്ടത്.

## Article Content

**കണ്ണൂർ: **പാനൂർ പെരിങ്ങത്തൂരിൽ വീട്ടുകിണറ്റിൽ പുലിയെ കണ്ടെത്തി. അണിയാരത്തെ സുനീഷിന്റെ വീട്ടിലെ കിണറ്റിലാണ് പുലിയെ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയോടെയായിരുന്നു സംഭവം. രാവിലെ ശബ്ദം കേട്ട് കിണറ്റിനരികെ ചെന്ന വീട്ടുകാരാണ് പുലിയെ കണ്ടത്.

ഉടൻ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.കനകമലയുടെ അരികിലായി കാടുപിടിച്ച പ്രദേശത്തുനിന്ന് എത്തിയതായിരിക്കാം പുലി എന്നാണ് നിഗമനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/165868/a-tiger-was-found-in-a-backyard-well-in-peringathur)