---
title: "തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു"
english_title: "Thaliparamb Merchants Association organized protest "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/165820/thaliparamb-merchants-association-organized-protest"
published_at: "2023-11-29T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6566ccc5e54d1_news-card.jpg"
keywords: []
---

# തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ:** മന്ന -സയ്യിദ്നഗർ ഭാഗത്തു കഴിഞ്ഞ ദിവസം അർദ്ധരാത്രി മിംസ് ബേക്കറി,സ്പിന്നി കഫെ എന്നീ സ്ഥാപനങ്ങളിൽ ഒരു പ്രകോപനവും ഇല്ലാതെ സ്ഥാപനത്തിലെ ഉത്പന്നങ്ങളും ഫർണിചർ അടക്കം നശിപ്പിക്കുകയും തൊഴിലാളികളെ അടക്കം സമൂഹ്യവിരുദ്ധർ ഭീഷണിപെടുത്തുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ മന്നയിൽ പ്രതിഷേധ പ്രകടനവും സയ്യിദ് നഗറിൽ പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ:** മന്ന -സയ്യിദ്നഗർ ഭാഗത്തു കഴിഞ്ഞ ദിവസം അർദ്ധരാത്രി മിംസ് ബേക്കറി,സ്പിന്നി കഫെ എന്നീ സ്ഥാപനങ്ങളിൽ ഒരു പ്രകോപനവും ഇല്ലാതെ സ്ഥാപനത്തിലെ ഉത്പന്നങ്ങളും ഫർണിചർ അടക്കം നശിപ്പിക്കുകയും തൊഴിലാളികളെ അടക്കം സമൂഹ്യവിരുദ്ധർ ഭീഷണിപെടുത്തുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ മന്നയിൽ പ്രതിഷേധ പ്രകടനവും സയ്യിദ് നഗറിൽ പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.

നാട്ടിലെ സംരംഭകർക്ക് മനസമാധാനത്തോടും സ്വതന്ത്രമായും ഉപജീവനം നടത്തുന്ന വ്യാപാരികളെയും സ്ഥാപനങ്ങളെയുമാക്രമിക്കുന്ന ആക്രമികളെ നിലക്ക് നിർത്തുകയും അവർക്കെതിരെ ശക്തമായ നടപടികൾ എടുക്കക്കുകയും നാട്ടിൽ സമാധാനം തകർക്കുന്നവരെ നിലക്കനിർത്താൻ അധികാരികൾ മുൻകൈ എടുക്കണം എന്ന് യോഗം ആവശ്യപ്പെട്ടു.

മന്നയിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം സയ്യിദ് നഗറിൽ അവസാനിക്കുകയും ആക്രമിക്കപ്പെട്ട സ്പിന്നി കഫെയുടെ മുൻപിൽ പ്രതിഷേധ കൂട്ടായമാ സംഘടിപ്പിക്കുകയും ചെയ്തു ഹോട്ടൽ - ബേക്കറി അസോസിയേഷൻ പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുത്തു യോഗം തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി.താജുദ്ധീൻ അധ്യക്ഷത വഹിച്ചു.

യൂത്ത് വിംഗ് സംസ്ഥാന നേതാവും തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റുമായ കെ. എസ്.റിയാസ് കൂട്ടായ്മ ഉൽഘാടനം ചെയ്തു ഹോട്ടൽ അസോസിയേഷൻ ജില്ല വർക്കിങ് പ്രസിഡണ്ട്‌ ലഷ്മണൻ,ബേകേഴ്സ് അസോസിയേഷൻ ഓർഗനൈസിംഗ് സെക്രട്ടറി ഹനീഫ,തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ സഹാഭാരവാഹികളായ മുസ്തഫ.കെ,സി.പി.ഷൌക്കത്തലി,നാസർ.കെ.കെ,ഇബ്രാഹിം കുട്ടി, കെ.വി,ആലിക്കുഞ്ഞി, സിദ്ധിഖ്.പി,കെ.അബ്ദുൽ റഷീദ് യൂത്ത് വിംഗ് ഭാരവാഹികൾ ആയ ബി.ശിഹാബ്,കെ.ഷമീർ എന്നിവർ സംസാരിച്ചു. തളിപറമ്പ മെർച്ചന്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ എം.എ. മുനീർ സ്വാഗതവും ട്രഷറർ ടി.ജയരാജ്‌ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/165820/thaliparamb-merchants-association-organized-protest)