---
title: "ഹാപ്പിനെസ്സ് ഫെസ്റ്റിവൽ; ഓഫ്‌ സ്റ്റേജ് മത്സരങ്ങൾ, രെജിസ്ട്രേഷൻ ആരംഭിച്ചു "
english_title: "happiness festival"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/165748/happiness-festival"
published_at: "2023-11-28T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ഹാപ്പിനെസ്സ് ഫെസ്റ്റിവൽ; ഓഫ്‌ സ്റ്റേജ് മത്സരങ്ങൾ, രെജിസ്ട്രേഷൻ ആരംഭിച്ചു 

> **Lead Summary:** തളിപ്പറമ്പ് മണ്ഡലത്തിൽ ഡിസംബർ 23 മുതൽ ആരംഭിക്കുന്ന ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഓഫ്‌ സ്റ്റേജ് മത്സരങ്ങൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.2023 ഡിസംബർ 9 ന് തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ ആണ് മത്സരം. രണ്ടു വിഭാഗങ്ങൾ ആയാണ് മത്സരം നടക്കുക.

## Article Content

തളിപ്പറമ്പ് മണ്ഡലത്തിൽ ഡിസംബർ 23 മുതൽ ആരംഭിക്കുന്ന ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഓഫ്‌ സ്റ്റേജ് മത്സരങ്ങൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.2023 ഡിസംബർ 9 ന് തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ ആണ് മത്സരം. രണ്ടു വിഭാഗങ്ങൾ ആയാണ് മത്സരം നടക്കുക.

ആദ്യത്തെ വിഭാഗത്തിൽ പത്താം തരം വരെ പഠിക്കുന്ന കുട്ടികൾക്കും രണ്ടാം വിഭാഗത്തിൽ 15 വയസ്സിന് മുകളിൽ ഉള്ളവർക്കും ആണ് മത്സരം നടക്കുക. മലയാളം കഥാരചന, മലയാളം കവിത രചന, മലയാളം ഉപന്യാസം, പെയിന്റിംഗ് ജലച്ഛയം, കാർട്ടൂൺ എന്നി ഇനങ്ങളിലാണ് മത്സരം നടക്കുക.ആദ്യ വിഭാഗത്തിൽ തളിപ്പറമ്പ് മണ്ഡലത്തിലെ സ്കൂളുകളിൽ പഠിക്കുന്നവരോ, മണ്ഡലത്തിൽ സ്ഥിര താമസക്കാരോ ആയിരിക്കണം.

രണ്ടാമത്തെ വിഭാഗത്തിൽ മത്സരിക്കുന്നവർ തളിപ്പറമ്പ് മണ്ഡലത്തിൽ സ്ഥിര താമസക്കാർ ആയിരിക്കണം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഡിസംബർ 5 ന് മുന്നേ അപേക്ഷകൾ സമർപ്പിക്കണം.കൂടുതൽ വിവരങ്ങൾക്ക് 9446655121 , 9847222518 എന്നീ നമ്പറുകളിൽ ബന്ധപെടുക happinessarts2023@gmail.com

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/165748/happiness-festival)