---
title: "സമരങ്ങളും പ്രതിഷേധങ്ങളും വെറുതെയായി, ബസ് കണ്ടക്ടർ ഷിജുവിനെതിരെ വീണ്ടും പോക്സോ കേസ്"
english_title: "pocso case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/165746/pocso-case"
published_at: "2023-11-28T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65660bf0db245_news-card.jpg"
keywords: []
---

# സമരങ്ങളും പ്രതിഷേധങ്ങളും വെറുതെയായി, ബസ് കണ്ടക്ടർ ഷിജുവിനെതിരെ വീണ്ടും പോക്സോ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **പണിമുടക്കിനും പ്രതിഷേധങ്ങള്‍ക്കുമിടയില്‍ തവക്കല്‍ ബസ് കണ്ടക്ടര്‍ പി.ആര്‍.ഷിജുവിനെതിരെ വീണ്ടും തളിപ്പറമ്പ് പോലീസ് ഒരു പോക്‌സോ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. നവംബര്‍-24 ന് രണ്ടുദിവസം മുമ്പ് തവക്കല്‍ ബസില്‍ വെച്ചുതന്നെ മറ്റൊരു പെണ്‍കുട്ടിയെ ഷിജു പീഡിപ്പിച്ചതായാണ് പരാതി.

## Article Content

**തളിപ്പറമ്പ്: **പണിമുടക്കിനും പ്രതിഷേധങ്ങള്‍ക്കുമിടയില്‍ തവക്കല്‍ ബസ് കണ്ടക്ടര്‍ പി.ആര്‍.ഷിജുവിനെതിരെ വീണ്ടും തളിപ്പറമ്പ് പോലീസ് ഒരു പോക്‌സോ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. നവംബര്‍-24 ന് രണ്ടുദിവസം മുമ്പ് തവക്കല്‍ ബസില്‍ വെച്ചുതന്നെ മറ്റൊരു പെണ്‍കുട്ടിയെ ഷിജു പീഡിപ്പിച്ചതായാണ് പരാതി.

നവംബര്‍-24 ന് യാത്രക്കാരിയായ വിദ്യാര്‍ത്ഥിനിയെ ബസില്‍ വെച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ബസ് കണ്ടക്ടറെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു. ആലക്കോട് വെള്ളാട്ടെ പറയന്‍കോട് വീട്ടില്‍ രവിയുടെ മകന്‍ പി.ആര്‍.ഷിജു ആണ് അറസ്റ്റിലായത്. റിമാൻഡിലിരിക്കെയാണ് വീണ്ടും പോക്സോ കേസ്. ഷിജുവിനെതിരെ ആരോപിച്ചത് കള്ളക്കേസ് ആണെന്ന് പറഞ്ഞ് ബസ് ജീവനക്കാർ ഇന്ന് മിന്നൽ പണിമുടക്കും പ്രകടനവും നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/165746/pocso-case)