---
title: "പിണറായി സർക്കാരിന്റെ ദുർഭരണത്തിനെതിരെ യുഡിഎഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വിചാരണ സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ രണ്ടിന് ധർമ്മടം മണ്ഡലത്തിൽ"
english_title: "UDF state committee against the misrule of the Pinarayi government"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/165723/udf-state-committee-against-the-misrule-of-the-pinarayi-government"
published_at: "2023-11-28T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6565f0a41b47e_Untitled-2-web.jpg"
keywords: []
---

# പിണറായി സർക്കാരിന്റെ ദുർഭരണത്തിനെതിരെ യുഡിഎഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വിചാരണ സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ രണ്ടിന് ധർമ്മടം മണ്ഡലത്തിൽ

> **Lead Summary:** പിണറായി സർക്കാറിന്റെ അഴിമതിക്കും, കെടുകാര്യസ്ഥതയ്ക്കും ദുർഭരണത്തിനുമെതിരെയുഡി.എഫ് സംസ്ഥാന കമ്മറ്റി ആഹ്യാനം ചെയ്ത വിചാരണ സദസിൻ്റെ സംസ്ഥാന തല ഉദ്ഘാടനം ധർമ്മടംമണ്ഡലത്തിൽ വച്ച് നടത്താൻ യുഡിഎഫ് ജില്ലാ കമ്മറ്റി അംഗങ്ങളുടെയും മണ്ഡലം ചെയർമാൻ കൺവീനർമാരുടെ സംയുക്ത യോഗം തീരുമാനിച്ചു.

## Article Content

പിണറായി സർക്കാറിന്റെ അഴിമതിക്കും, കെടുകാര്യസ്ഥതയ്ക്കും ദുർഭരണത്തിനുമെതിരെയുഡി.എഫ് സംസ്ഥാന കമ്മറ്റി ആഹ്യാനം ചെയ്ത വിചാരണ സദസിൻ്റെ സംസ്ഥാന തല ഉദ്ഘാടനം ധർമ്മടംമണ്ഡലത്തിൽ വച്ച് നടത്താൻ യുഡിഎഫ് ജില്ലാ കമ്മറ്റി അംഗങ്ങളുടെയും മണ്ഡലം ചെയർമാൻ കൺവീനർമാരുടെ സംയുക്ത യോഗം തീരുമാനിച്ചു.

അഡ്വക്കേറ്റ് സജീവ് ജോസഫ് എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. ചെയർമാൻ പിടി മാത്യു അധ്യക്ഷത വഹിച്ചു കൺവീനർ അഡ്വ. അബ്ദുൽ കരീം ചേലേരി സ്വാഗതം പറഞ്ഞു. ഡിസമ്പർ 2 ന് ശനിയാഴ്ച വൈകീട്ട് 3 മണിക്ക്ധർമ്മടം നിയോജകമണ്ഡലത്തിലെ മമ്പറത്ത് വച്ച് നടക്കുന്ന വിചാരണ സദസ്സ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ .എൻ ഷംസുദ്ദീൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ ജില്ലയിലെ മറ്റ് നിയോജക മണ്ഡലങ്ങളിലും വിചാരണ സദസ് സംഘടിപ്പിക്കും. അഡ്വ.മാർട്ടിൻ ജോർജ്, കെ.ടി.സഹദുള്ള, അഡ്വ.ടി.ഒ.മോഹനൻ, വി.എ.നാരായണൻ, എ.ഡി.മുസ്തഫ, മഹമൂദ് കടവത്തൂർ ,എം..നാരായണൻകുട്ടി ,ഇല്ലിക്കൽ ആഗസ്തി, വി.സുരേന്ദ്രൻ, ഇബ്രാഹിം മുണ്ടേരി, സി.കെ.മുഹമ്മദ്, സജീവ് മാറോളി, ജോസ് വേലിക്കിലത്ത്,ടെൻസൺ ജോർജ്ജ്, എ.കെ.സജി, അഡ്വ.റോജസ് സെബാസ്റ്റ്യൻ, പി.പി.അബ്ദുൽ സലാം,വി.സുനിൽ കുമാർ, പി സി.അഹമ്മദ് കുട്ടി, ടി.ജനാർദ്ദനൻ, ടി.വി.രവീന്ദ്രൻ, ഇ.പി.ശംസുദ്ദീൻ, വി മോഹനൻ, ഉമ്മർ പെരിങ്ങോം, എസ്.എ.ഷുക്കൂർ ഹാജി, സി.എം.ഗോപിനാഥൻ, എസ്.കെ.പി.സകരിയ, സുനിൽ പ്രകാശ്പി.എം.മുഹമ്മദ് കുഞ്ഞി ഹാജി, കെ.പി.സലീം, ടി.കെ.അജിത്ത്, സി.വി.ഗോപിനാഥ്, ഒ.പി. ഇബ്രാഹിംകുട്ടി, പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/165723/udf-state-committee-against-the-misrule-of-the-pinarayi-government)