---
title: "ബ്രൗൺ ഷുഗറും കഞ്ചാവുമായി മൂന്ന് യുവാക്കളെ പിടികൂടി"
english_title: "Three youths caught with brown sugar and ganja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/165722/three-youths-caught-with-brown-sugar-and-ganja"
published_at: "2023-11-28T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6565ee7e16312_news-card.jpg"
keywords: []
---

# ബ്രൗൺ ഷുഗറും കഞ്ചാവുമായി മൂന്ന് യുവാക്കളെ പിടികൂടി

> **Lead Summary:** കണ്ണൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്‌പെക്ടർ സിനു കോയില്യത്തിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റയിൽവേ സ്റ്റേഷന്റെ പരിസരത്ത് വെച്ച് 6.452 ഗ്രാം ബ്രൗൺ ഷുഗറും 25ഗ്രാം കഞ്ചാവുമായി യുവാക്കളെ അറസ്റ്റ് ചെയ്തു.

## Article Content

കണ്ണൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്‌പെക്ടർ സിനു കോയില്യത്തിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റയിൽവേ സ്റ്റേഷന്റെ പരിസരത്ത് വെച്ച് 6.452 ഗ്രാം ബ്രൗൺ ഷുഗറും 25ഗ്രാം കഞ്ചാവുമായി യുവാക്കളെ അറസ്റ്റ് ചെയ്തു.

തലശ്ശേരി സ്വദേശി നവാസ്. വി. പി.(32) എന്നയാളേയും മുഴപ്പിലങ്ങാട് എ. കെ. ജി റോഡിന് സമീപം ശാന്തനിലയത്തിൽ രാഹുൽ കണ്ണൻ (25) തലശ്ശേരി മട്ടാമ്പ്രംപള്ളിക്ക് സമീപം ടി. കെ. ഹൌസിൽ മുഹമ്മദ്‌ അനസ്. കെ. സി.(27)എന്നയാളെയുമാണ് അറസ്റ്റ് ചെയ്തത്.

തലശ്ശേരി ഭാഗത്തു മയക്കു മരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ യുവാക്കൾ. പ്രതികളെ കണ്ണൂർ JFCM ll കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തുടർ നടപടികൾ വടകര NDPS കോടതിയിൽ നടക്കും.

കേസ് കണ്ടെടുത്ത പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ സർവ്വഞൻ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) ദിനേശൻ പി കെ, റിഷാദ് സി എച്ച്, രജിത്ത് കുമാർ എൻ, സജിത്ത് എം, സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു പി വി, സീനിയർ എക്സൈസ് ഡ്രൈവർ അജിത്ത് എം, സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിളെ പ്രിവന്റ്റീവ് ഓഫീസർ ഷിബു കെ സി, പ്രിവന്റ്റീവ് ഓഫീസർ (ഗ്രേഡ്) സുജിത്ത് ഇ, സിവിൽ എക്സൈസ് ഓഫീസർ ശരത്ത് എക്സൈസ് ഡ്രൈവർ സോൽദേവ് ആർ പി എഫ് കോൺസ്റ്റബിൾ അബ്ദുൽ സത്താർ, ആർ പി എഫ് ഹെഡ് കോൺസ്റ്റബിൾ സജേഷ് കെ, ബൈജു എം ആർ പി എഫ് സർക്കിൾ ഇൻസ്പെക്ടർ ബിനോയ്‌ ആന്റണി എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/165722/three-youths-caught-with-brown-sugar-and-ganja)