---
title: "ചുഴലി കിരാത്ത് പ്രദേശത്ത് അനധികൃത ഖനനം, ഏഴ് ലോറികളും ജെ.സി.ബി.യും പിടിച്ചെടുത്തു"
english_title: "Seven lorries and JCB seized illegal mining in the cyclone Kirat area"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/16564/seven-lorries-and-jcb-seized-illegal-mining-in-the-cyclone-kirat-area"
published_at: "2021-12-17T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc65e4732ed_images (13).jpg"
keywords: []
---

# ചുഴലി കിരാത്ത് പ്രദേശത്ത് അനധികൃത ഖനനം, ഏഴ് ലോറികളും ജെ.സി.ബി.യും പിടിച്ചെടുത്തു

> **Lead Summary:** **തളിപ്പറമ്പ്:** ചുഴലി കിരാത്ത് പ്രദേശത്ത് അനധികൃത ഖനനം നടത്തുമ്പോൾ ചെങ്കൽ കയറ്റിയ ഏഴ് ലോറികളും ഒരു ജെ.സി.ബി.യും പിടികൂടി.

## Article Content

**തളിപ്പറമ്പ്:** ചുഴലി കിരാത്ത് പ്രദേശത്ത് അനധികൃത ഖനനം നടത്തുമ്പോൾ ചെങ്കൽ കയറ്റിയ ഏഴ് ലോറികളും ഒരു ജെ.സി.ബി.യും പിടികൂടി.

നാട്ടുകാരുടെ പരാതിയെത്തുടർന്ന് ഈ പ്രദേശത്തെ പാറമടകളിൽ റവന്യൂ ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയതായിരുന്നു. മിച്ചഭൂമി കൈയേറി ഖനനമെന്നായിരുന്നു പരാതികൾ.

പാറമടകളിലെത്തിയ ഉദ്യാഗസ്ഥർ നടത്തിപ്പുകാരോടും വാഹന ഡ്രൈവർമാരോടും രേഖകളാവശ്യപ്പെട്ടു. കല്ലുവെട്ടിയെടുക്കാനുള്ള മൈനിങ് ആൻഡ് ജിയോളജി വിഭാഗത്തിന്റെ സമ്മതപത്രവും ചേദിച്ചു. എന്നാൽ, ഇവയൊന്നും ഹാജരാക്കാതെ വന്നപ്പോഴാണ് നടപടിയെടുത്തതെന്ന് ഭൂരേഖ വിഭാഗം തഹസിൽദാർ ഇ.എം. റെജി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/16564/seven-lorries-and-jcb-seized-illegal-mining-in-the-cyclone-kirat-area)