---
title: "ഒമ്പതാം ക്ലാസുകാരന് നേരെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം: പ്രതിക്ക് 90 വർഷം കഠിനതടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും"
english_title: "Accused gets 90 years rigorous imprisonment and one quarter lakh rupees fine"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/165633/accused-gets-90-years-rigorous-imprisonment-and-one-quarter-lakh-rupees-fine"
published_at: "2023-11-28T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65659297ea714_news-card.jpg"
keywords: []
---

# ഒമ്പതാം ക്ലാസുകാരന് നേരെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം: പ്രതിക്ക് 90 വർഷം കഠിനതടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും

> **Lead Summary:** **തളിപ്പറമ്പ്: **ഒമ്പതാം ക്ലാസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 90 വര്‍ഷം കഠിനതടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ. പരിയാരം ഏമ്പേറ്റിലെ ചെങ്കക്കാരന്‍ വീട്ടില്‍ സി.ഭാസ്‌ക്കരനെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.

## Article Content

**തളിപ്പറമ്പ്: **ഒമ്പതാം ക്ലാസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 90 വര്‍ഷം കഠിനതടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ. പരിയാരം ഏമ്പേറ്റിലെ ചെങ്കക്കാരന്‍ വീട്ടില്‍ സി.ഭാസ്‌ക്കരനെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.

2017 ഏപ്രിലിലായിരുന്നു സംഭവം. മാനസീക വളർച്ചയില്ലാത്ത കുട്ടിയെ പിന്നീട് തുടര്‍ച്ചയായി 2020 സപ്തംബര്‍ വരെ ഈ പീഡിപ്പിക്കുകയായിരുന്നു. പ്രതിഫലമായി കുട്ടിക്ക് പണം നൽകുകയുമായിരുന്നു. അന്നത്തെ പരിയാരം ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബുവാണ് കേസന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/165633/accused-gets-90-years-rigorous-imprisonment-and-one-quarter-lakh-rupees-fine)