---
title: "തളിപ്പറമ്പ് എക്സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി യുവാവ് പിടിയിലായി"
english_title: "The young man was caught with ganja "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/165595/the-young-man-was-caught-with-ganja"
published_at: "2023-11-28T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656572b1d3f37_news-card.jpg"
keywords: []
---

# തളിപ്പറമ്പ് എക്സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി യുവാവ് പിടിയിലായി

> **Lead Summary:** **തളിപ്പറമ്പ്: **എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റ്റ്റീവ് ഓഫീസർ രാജീവ് പി കെ നേതൃത്വത്തിൽ പൂവ്വം ഭാഗത്ത് നടത്തിയ റെയ്ഡിൽ 600ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. കുറ്റ്യേരി മാവിച്ചേരി മലവിളയൻ വീട്ടിൽ ജോഷി എം ആണ് പിടിയിലായത്.

## Article Content

**തളിപ്പറമ്പ്: **എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റ്റ്റീവ് ഓഫീസർ രാജീവ് പി കെ നേതൃത്വത്തിൽ പൂവ്വം ഭാഗത്ത് നടത്തിയ റെയ്ഡിൽ 600ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. കുറ്റ്യേരി മാവിച്ചേരി മലവിളയൻ വീട്ടിൽ ജോഷി എം ആണ് പിടിയിലായത്.

ജോയിന്റ് എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം ശ്രീകുമാർ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു റെയ്ഡ്. പാർട്ടിയിൽ പ്രിവെന്റീവ് ഓഫീസർ സിവിൽ എക്‌സൈസ് ഓഫീസർ മാരായ, മുഹമ്മദ്‌ ഹാരിസ്, ഫെമിൻ. ഇ. എച്ച്,വിജിത്ത് ടി വി എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/165595/the-young-man-was-caught-with-ganja)