---
title: "നമ്പർ പ്ലേറ്റ് ഇല്ലാതെയും മറച്ചുകൊണ്ടുമുള്ള ബൈക്ക് റൈഡുകൾ: കർശന നടപടിയുമായി പരിയാരം പോലീസ്"
english_title: "Bike rides without number plates and under cover"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/165515/bike-rides-without-number-plates-and-under-cover"
published_at: "2023-11-27T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6564ac3a66fe5_news-card.jpg"
keywords: []
---

# നമ്പർ പ്ലേറ്റ് ഇല്ലാതെയും മറച്ചുകൊണ്ടുമുള്ള ബൈക്ക് റൈഡുകൾ: കർശന നടപടിയുമായി പരിയാരം പോലീസ്

> **Lead Summary:** **പരിയാരം:** നമ്പർ പ്ലേറ്റുകൾ അഴിച്ച് മാറ്റി കൊണ്ടും, നമ്പർ പ്ലേറ്റുകൾ മാസ്ക് കൊണ്ടും മറച്ചു കൊണ്ടുള്ള ബൈക്ക് റൈഡുകൾ വ്യാപകമാകുന്നു. ഇത്തരം ബൈക്ക് യാത്രികർക്ക് എതിരെ കർശന നടപടിയുമായി പരിയാരം പോലീസ്.

## Article Content

**പരിയാരം:** നമ്പർ പ്ലേറ്റുകൾ അഴിച്ച് മാറ്റി കൊണ്ടും, നമ്പർ പ്ലേറ്റുകൾ മാസ്ക് കൊണ്ടും മറച്ചു കൊണ്ടുള്ള ബൈക്ക് റൈഡുകൾ വ്യാപകമാകുന്നു. ഇത്തരം ബൈക്ക് യാത്രികർക്ക് എതിരെ കർശന നടപടിയുമായി പരിയാരം പോലീസ്.

കഴിഞ്ഞയാഴ്ച അപകടത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത ഒരു ബൈക്ക് യാത്രികൻ ഇപ്പഴും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇയാളുടെ ബൈക്കിൻ്റേയും നമ്പർ മാസ്ക് ഉപയോഗിച്ച് മറച്ച നിലയിൽ ആയിരുന്നു.

ഇന്നലെ പുലർച്ചെ അഞ്ച് ബൈക്കുകൾ അമിത വേഗതയിൽ പോകുമ്പോൾ ഒരു ബൈക്ക് അപകടത്തിൽ പെട്ട് രണ്ട് പേർക്ക് പരിക്ക് പറ്റിയിരുന്നു. ആ കൂട്ടത്തിൽ ഉണ്ടായിരുന്ന രണ്ട് ബൈക്കുൾക്ക് നമ്പർ പ്ലേറ്റുകൾ ഉണ്ടായിരുന്നില്ല ഈ ബൈക്കുകൾ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

നമ്പർ പ്ലേറ്റ് കഴിച്ച് വെച്ചും, മാസ്കും മറ്റും ഉപയോഗിച്ച് മറച്ചും, നമ്പർ പ്ലേറ്റുകൾ കേബിൾ ഉപയോഗിച്ച് മടക്കി വെച്ചും റോഡിൽ റൈഡിനിറങ്ങുന്നവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്ന് പരിയാരം പോലീസ് എസ്എച്ച്ഒ പി.നളിനാക്ഷൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/165515/bike-rides-without-number-plates-and-under-cover)