---
title: "കണ്ണൂർ സ്വദേശി ബഹ്റൈനിൽ കുഴഞ്ഞുവീണു മരിച്ചു"
english_title: "A native of Kannur collapsed and died in Bahrain"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/165511/a-native-of-kannur-collapsed-and-died-in-bahrain"
published_at: "2023-11-27T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6564aa6b5ff4c_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ സ്വദേശി ബഹ്റൈനിൽ കുഴഞ്ഞുവീണു മരിച്ചു

> **Lead Summary:** ഫോണിൽ സുഹൃത്തിനോട് സംസാരിക്കുന്നതിനിടെ കണ്ണൂർ സ്വദേശി കുഴഞ്ഞു വീണു മരിച്ചു. കണ്ണൂർ ചെറുകുന്ന് ഇരിണാവ് സ്വദേശി മൊട്ടമ്മൽ പൊക്കോട്ടി പ്രേമരാജൻ ആണ് ഗുദൈബിയയിലെ ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം രാത്രി കുഴഞ്ഞു വീണു മരിച്ചത്.

## Article Content

ഫോണിൽ സുഹൃത്തിനോട് സംസാരിക്കുന്നതിനിടെ കണ്ണൂർ സ്വദേശി കുഴഞ്ഞു വീണു മരിച്ചു. കണ്ണൂർ ചെറുകുന്ന് ഇരിണാവ് സ്വദേശി മൊട്ടമ്മൽ പൊക്കോട്ടി പ്രേമരാജൻ ആണ് ഗുദൈബിയയിലെ ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം രാത്രി കുഴഞ്ഞു വീണു മരിച്ചത്.

കുടുംബസമേതം ബഹ്‌റൈനിൽ താമസിച്ചുവരികയായിരുന്നു. ഭാര്യ പ്രീത അവധിക്ക് നാട്ടിൽ പോയിരിക്കുകയായിരുന്നു. വിദേശത്ത് പഠിക്കുന്ന മകൻ പ്രത്യുഷ് അടുത്ത ദിവസമാണ് യു കെ യിലേക്ക് മടങ്ങിപ്പോയത് . മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടത്തിവരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/165511/a-native-of-kannur-collapsed-and-died-in-bahrain)