---
title: "ഇത് പാമ്പുകളുടെ ഇണചേരൽ കാലം: മുന്നറിയിപ്പ് നല്‍കി വനം വകുപ്പ്"
english_title: " forest department warns"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/165446/forest-department-warns"
published_at: "2023-11-27T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6564627e88c1a_Untitled-2-web.jpg"
keywords: []
---

# ഇത് പാമ്പുകളുടെ ഇണചേരൽ കാലം: മുന്നറിയിപ്പ് നല്‍കി വനം വകുപ്പ്

> **Lead Summary:** ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങൾ പാമ്പുകളുടെ ഇണചേരൽ കാലമായതിനാൽ സൂക്ഷിക്കണമെന്ന് വനം വകുപ്പിന്റെ മുന്നറിയിപ്പ്. ഇണചേരൽ കാലത്താണ് കൂടുതലായി പുറത്തിറങ്ങുക എന്ന് മാത്രമല്ല പതിവിലധികം അക്രമസ്വഭാവവും ഉണ്ടാവും. വെള്ളിക്കെട്ടൻ, അണലി, മൂർഖൻ എന്നിവയെയാണ് കൂടുതൽ സൂക്ഷിക്കേണ്ടത്. അണലി ഈ സമയത്ത് പകലും ഇറങ്ങും.

## Article Content

ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങൾ പാമ്പുകളുടെ ഇണചേരൽ കാലമായതിനാൽ സൂക്ഷിക്കണമെന്ന് വനം വകുപ്പിന്റെ മുന്നറിയിപ്പ്. ഇണചേരൽ കാലത്താണ് കൂടുതലായി പുറത്തിറങ്ങുക എന്ന് മാത്രമല്ല പതിവിലധികം അക്രമസ്വഭാവവും ഉണ്ടാവും. വെള്ളിക്കെട്ടൻ, അണലി, മൂർഖൻ എന്നിവയെയാണ് കൂടുതൽ സൂക്ഷിക്കേണ്ടത്. അണലി ഈ സമയത്ത് പകലും ഇറങ്ങും.

പെൺപാമ്പുകളുടെ ഫിറോമോണിൽ ആകൃഷ്ടരായി ആൺപാമ്പുകൾ അവയെ തേടിയിറങ്ങും. വീടിനോട് ചേർന്നുള്ള പൊത്തുകളിൽ പെൺ പാമ്പുകളുണ്ടെങ്കിൽ ഇങ്ങനെ അവയെത്തേടി പലയിടത്ത് നിന്നും ആൺ പാമ്പുകൾ എത്തിച്ചേരുകയും ഇണചേരൽ അവകാശത്തിനുള്ള പോരും നടക്കും. ഇപ്പോൾ ഒരു പാമ്പിനെ കാണുന്നിടത്ത് ഒന്നിലധികം പാമ്പുകൾക്ക് സാധ്യതയുണ്ട്. കേരളത്തിൽ കാണപ്പെടുന്ന ഭൂരിഭാഗം പാമ്പുകളും വിഷമില്ലാത്ത നിരുപദ്രവകാരികളാണ്. പത്തിൽ താഴെ ഇനങ്ങൾക്ക് മാത്രമേ മനുഷ്യന് അപകടകരമാകാവുന്ന തരത്തിൽ ഉഗ്ര വിഷമുള്ളൂ. മൂർഖൻ, ചേനത്തണ്ടൻ, വെള്ളിക്കട്ടൻ എന്നിവയിൽ നിന്നാണ് കൂടുതലും കടി ഏൽക്കുന്നത്. വുൾഫ് സ്നേക്ക് എന്ന വിഷമില്ലാത്ത പാമ്പും കൂടുതലായി കാണപ്പെടുന്നുണ്ട്.

ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/165446/forest-department-warns)