---
title: "ദാറുല്‍ ഫലാഹ് ഇസ്ലാമിക് അക്കാദമി സാഹിത്യ ശില്‍പശാല സംഘടിപ്പിച്ചു"
english_title: "Darul Falah Islamic Academy organized a literary workshop"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/165293/darul-falah-islamic-academy-organized-a-literary-workshop"
published_at: "2023-11-26T18:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6563428262c71_news-card.jpg"
keywords: []
---

# ദാറുല്‍ ഫലാഹ് ഇസ്ലാമിക് അക്കാദമി സാഹിത്യ ശില്‍പശാല സംഘടിപ്പിച്ചു

> **Lead Summary:** ദാറുല്‍ ഫലാഹ് ഇസ്ലാമിക് അക്കാദമി വിദ്യാര്‍ത്ഥി സംഘടനയായ സാഫ് ലിറ്ററേച്ചറല്‍ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. രണ്ട് ദിവസം നീണ്ട് നിന്ന സാഹിത്യ ശില്‍പശാല യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. അരാഷ്ട്രീയ വാദത്തിനെതിരെയുള്ള യുവതലമുറയുടെ വീക്ഷണമെങ്ങനെയാണെന്ന വിഷയത്തലൂന്നി വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.

## Article Content

ദാറുല്‍ ഫലാഹ് ഇസ്ലാമിക് അക്കാദമി വിദ്യാര്‍ത്ഥി സംഘടനയായ സാഫ് ലിറ്ററേച്ചറല്‍ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. രണ്ട് ദിവസം നീണ്ട് നിന്ന സാഹിത്യ ശില്‍പശാല യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. അരാഷ്ട്രീയ വാദത്തിനെതിരെയുള്ള യുവതലമുറയുടെ വീക്ഷണമെങ്ങനെയാണെന്ന വിഷയത്തലൂന്നി വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.

ആദ്യ സെഷനില്‍ വിദ്യാര്‍ത്ഥികളുടെ ആരോഗ്യ സംരക്ഷണത്തിനാവശ്യമായ പരിശീലന ക്യാമ്പിന് ത്വാഹ മാസ്റ്റര്‍ നേതൃത്വം നല്‍കി. കഥാ പരിസരത്തിന്റെ മനുഷ്യാനുഭവങ്ങളെക്കുറിച്ച് രണ്ടാം സെഷനില്‍ പ്രശസ്ത കഥാകൃത്ത് കെഎസ് രതീശ് പങ്കുവെച്ചു. മാധ്യമ ധര്‍മ്മത്തിലെ വിദ്യാര്‍ത്ഥിയുടെ ഇടപെടലുകളെക്കുറിച്ച് മീഡിയ വണ്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍ പിടി നാസര്‍ മൂന്നാം സെഷനില്‍ സംസാരിച്ചു. തുടര്‍ന്നുള്ള സെഷനുകളില്‍ ശിയാസ് ഹുദവി, ശഫീഖ് ഹുദവി കാരക്കാട്, ലത്തീഫ് ഹുദവി പാലത്തുംകര, കെവി ഹുദൈഫ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/165293/darul-falah-islamic-academy-organized-a-literary-workshop)