---
title: "ഏഴോം ഫെസ്റ്റിന്റെ പ്രചരണത്തിനായി പഴയങ്ങാടിയിൽ സ്ഥാപിച്ച കൂറ്റൻ ബോർഡ് നശിപ്പിച്ച നിലയിൽ"
english_title: "A huge board erected in Pazhyangadi to promote the Ezhom Fest was destroyed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/165220/a-huge-board-erected-in-pazhyangadi-to-promote-the-ezhom-fest-was-destroyed"
published_at: "2023-11-26T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6562ee846716d_news-card.jpg"
keywords: []
---

# ഏഴോം ഫെസ്റ്റിന്റെ പ്രചരണത്തിനായി പഴയങ്ങാടിയിൽ സ്ഥാപിച്ച കൂറ്റൻ ബോർഡ് നശിപ്പിച്ച നിലയിൽ

> **Lead Summary:** ഡിസംബർ 20 മുതൽ ജനുവരി 7വരെ ഏഴോം പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഴയങ്ങാടിയിൽ നടത്തുന്ന ഏഴോം ഫെസ്റ്റിന്റെ പ്രചരത്തിനായി പഴയങ്ങാടിയിൽ സ്ഥാപിച്ച കൂറ്റൻ പ്രചരണ ബോർഡ് നശിപ്പിച്ച നിലയിൽ.

## Article Content

ഡിസംബർ 20 മുതൽ ജനുവരി 7വരെ ഏഴോം പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഴയങ്ങാടിയിൽ നടത്തുന്ന ഏഴോം ഫെസ്റ്റിന്റെ പ്രചരത്തിനായി പഴയങ്ങാടിയിൽ സ്ഥാപിച്ച കൂറ്റൻ പ്രചരണ ബോർഡ് നശിപ്പിച്ച നിലയിൽ.

ഇന്ന് രാവിലെയാണ് നശിപ്പിച്ചത് എന്ന് അടുത്തുള്ള വ്യാപാരികൾ പറഞ്ഞു.പഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ,വാർഡ് മെമ്പർ ജസീർ അഹമ്മദ് എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു. വൻ സാമ്പത്തിക നഷ്ട്ടം സംഭവിച്ചിട്ടുണ്ട് എന്നും പഴയങ്ങാടി പോലീസിൽ പരാതി കൊടുക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/165220/a-huge-board-erected-in-pazhyangadi-to-promote-the-ezhom-fest-was-destroyed)