---
title: "കെ ജി എം ഓ എ യുടെ ഉത്തര മേഖല വാർഷിക കോൺഫറൻസും വാർഷിക ജനറൽബോഡി യോഗവും സംഘടിപ്പിച്ചു"
english_title: "KGMOA Northern Region Annual Conference and Annual General Body Meeting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/165214/kgmoa-northern-region-annual-conference-and-annual-general-body-meeting"
published_at: "2023-11-26T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6562e8846979e_news-card.jpg"
keywords: []
---

# കെ ജി എം ഓ എ യുടെ ഉത്തര മേഖല വാർഷിക കോൺഫറൻസും വാർഷിക ജനറൽബോഡി യോഗവും സംഘടിപ്പിച്ചു

> **Lead Summary:** കേരളത്തിലെ സർക്കാർ ഡോക്ടർമാരുടെ ഏക അംഗീകൃത സർവീസ് സംഘടന ആയ കെ ജി എം ഓ എ യുടെ ഉത്തര മേഖല വാർഷിക കോൺഫറൻസും വാർഷിക ജനറൽബോഡി യോഗവും കണ്ണൂർ പുതിയ തെരുവിലുള്ള മാഗ്നെറ്റ് ഹോട്ടലിൽ വച്ചു സംഘടിപ്പിച്ചു. കോൺഫറൻസ് ന്റെ ഭാഗമായുള്ള തുടർ വിദ്യാഭ്യാസ പരിപാടി ബഹുമാനപ്പെട്ട അഴീക്കോട് എംഎൽഎ കെ വി സുമേഷ് അവർകൾ ഉദ്ഘാടനം ചെയ്തു.

## Article Content

കേരളത്തിലെ സർക്കാർ ഡോക്ടർമാരുടെ ഏക അംഗീകൃത സർവീസ് സംഘടന ആയ കെ ജി എം ഓ എ യുടെ ഉത്തര മേഖല വാർഷിക കോൺഫറൻസും വാർഷിക ജനറൽബോഡി യോഗവും കണ്ണൂർ പുതിയ തെരുവിലുള്ള മാഗ്നെറ്റ് ഹോട്ടലിൽ വച്ചു സംഘടിപ്പിച്ചു. കോൺഫറൻസ് ന്റെ ഭാഗമായുള്ള തുടർ വിദ്യാഭ്യാസ പരിപാടി ബഹുമാനപ്പെട്ട അഴീക്കോട് എംഎൽഎ കെ വി സുമേഷ് അവർകൾ ഉദ്ഘാടനം ചെയ്തു.

നോർത്ത് സോൺ വൈസ് പ്രസിഡണ്ട് ഡോക്ടർ എം മുരളീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ ജി എം ഓ എ യുടെ സംസ്ഥാന പ്രസിഡണ്ട് ഡോക്ടർ സുരേഷ് ടി എൻ, സംസ്ഥാന സെക്രട്ടറി ഡോക്ടർ സുനിൽ പി കെ, മാനേജിങ് എഡിറ്റർ ഡോക്ടർ റീന എൻ ആർ, സംസ്ഥാന ട്രഷറർ ഡോക്ടർ ജോബിൻ ജോസഫ് , മുൻ സംസ്ഥാന പ്രസിഡണ്ട് ഡോക്ടർ വിജയകൃഷ്ണൻ, നോർത്ത് സോൺ ജോയിൻറ് സെക്രട്ടറി ഡോക്ടർ രാജേഷ് ഒ ടി, വിമൻസ് വിങ് കൺ വീനർ ഡോ അമൃത കല, കണ്ണൂർ ജില്ലാ പ്രസിഡണ്ട് ഡോക്ടർ അനീഷ് എ പി ജില്ലാ സെക്രട്ടറി ഡോക്ടർ ജിതിൻ വി എസ് എന്നിവർ സംബന്ധിച്ചു.

ആരോഗ്യ വകുപ്പിന്റെ മികച്ച ഡോക്ടർ അവാർഡ് നേടിയ മാട്ടൂൽ കുടുംബരോഗ്യ കേന്ദ്രത്തിലെ ഡോ അനൂപ് ആസ്‌ട്രേലിയ യിൽ വച്ച് നടന്ന അന്താരാഷ്ട്ര എപിഡമിയോളജി കോണ്ഫറന്സ് പ്രബന്ധം അവതരിപ്പിച്ച് അവാർഡ് നേടിയ ഡോ സച്ചിൻ കെ സി എന്നിവരെ ചടങ്ങിൽ ആദരിച്ചു . ഉച്ചയ്ക്ക് ശേഷം സംഘടനയുടെ നോർത്ത് സോൺ വാർഷിക ജനറൽ ബോഡി യോഗം നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/165214/kgmoa-northern-region-annual-conference-and-annual-general-body-meeting)