---
title: "വ്യാജ പോക്സോ കേസിന്റെ പേരിൽ സസ്പെൻഷനിലായ അധ്യാപകനെ തിരിച്ചെടുക്കാൻ ഉത്തരവ്"
english_title: "Order to reinstate teacher suspended for fake POCSO case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/165174/order-to-reinstate-teacher-suspended-for-fake-pocso-case"
published_at: "2023-11-26T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6562beaca64dd_pocso.jfif"
keywords: []
---

# വ്യാജ പോക്സോ കേസിന്റെ പേരിൽ സസ്പെൻഷനിലായ അധ്യാപകനെ തിരിച്ചെടുക്കാൻ ഉത്തരവ്

> **Lead Summary:** **കണ്ണൂർ : **വ്യാജമായി പോക്സോ കേസിൽ കുടുങ്ങി സസ്പെൻഷനിലായ കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ പി.ജി. സുധിയെ സർവീസിൽ തിരിച്ചെടുക്കാൻ സർക്കാർ ഉത്തരവായി. 2022 നവംബർ ഒന്നിനാണ് ഇദ്ദേഹത്തെ മാനേജർ സസ്പെൻഡ്‌ ചെയ്തത്.

## Article Content

**കണ്ണൂർ : **വ്യാജമായി പോക്സോ കേസിൽ കുടുങ്ങി സസ്പെൻഷനിലായ കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ പി.ജി. സുധിയെ സർവീസിൽ തിരിച്ചെടുക്കാൻ സർക്കാർ ഉത്തരവായി. 2022 നവംബർ ഒന്നിനാണ് ഇദ്ദേഹത്തെ മാനേജർ സസ്പെൻഡ്‌ ചെയ്തത്.

വിദ്യാഭ്യാസ വകുപ്പും പോലീസും നടത്തിയ അന്വേഷണത്തിൽ അധ്യാപകനെതിരേയുള്ള ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്ന് വ്യക്തമായതിനെത്തുടർന്നാണ് സർവീസിൽ തിരിച്ചെടുക്കാൻ ഉത്തരവായത്.എടക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസറും പിന്നീട് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പോലീസ് കമ്മീഷണറും കേസന്വേഷിച്ചിരുന്നു.

2023 മാർച്ച് 31-ന് പി.ജി. സുധിയെ സർവീസിൽ തിരിച്ചെടുക്കാൻ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഉത്തരവ് നൽകിയിരുന്നു. ഈ ഉത്തരവ് ചോദ്യംചെയ്ത് സ്കൂൾ മാനേജർ ഹൈക്കോടതിയെ സമീപിച്ചു.ഹൈക്കോടതിയുടെ നിർദേശപ്രകാരം സർക്കാർ വീണ്ടും കേസ് പരിശോധിക്കുകയും സസ്പെൻഷൻ റദ്ദ് ചെയ്ത വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഉത്തരവ് ശരിവെച്ച് ഉത്തരവ് പുറപ്പെടുവിക്കുകയുംചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/165174/order-to-reinstate-teacher-suspended-for-fake-pocso-case)