---
title: "തലശ്ശേരി അതിരൂപത 'ജീവോൽസം 2023' തളിപ്പറമ്പ് സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ നടത്തി"
english_title: "Thalassery Archdiocese conducted 'Jeevolsam 2023'"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/165085/thalassery-archdiocese-conducted-jeevolsam-2023"
published_at: "2023-11-25T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6561d844bf3ce_news-card.jpg"
keywords: []
---

# തലശ്ശേരി അതിരൂപത 'ജീവോൽസം 2023' തളിപ്പറമ്പ് സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ നടത്തി

> **Lead Summary:** **തളിപ്പറമ്പ്: **തലശ്ശേരി അതിരൂപത ജീവോൽസവം 2023 -തളിപ്പറമ്പ സെന്റ് മേരീസ് ഓഡിറേറാറിയത്തിൽ വെച്ച് നടത്തപ്പെട്ടു. നാല് മക്കളിൽ കൂടുതലുള്ള വലിയ കുടുംബങ്ങളുടെ സ്നേഹ സംഗമം ജീവോൽസവം-2023 .ആർച്ച് ബിഷപ് മാർ ജോസഫ് പാംബ്ളാനി ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

**തളിപ്പറമ്പ്: **തലശ്ശേരി അതിരൂപത ജീവോൽസവം 2023 -തളിപ്പറമ്പ സെന്റ് മേരീസ് ഓഡിറേറാറിയത്തിൽ വെച്ച് നടത്തപ്പെട്ടു. നാല് മക്കളിൽ കൂടുതലുള്ള വലിയ കുടുംബങ്ങളുടെ സ്നേഹ സംഗമം ജീവോൽസവം-2023 .ആർച്ച് ബിഷപ് മാർ ജോസഫ് പാംബ്ളാനി ഉദ്ഘാടനം നിർവ്വഹിച്ചു.

സെലസ്‌റ്റ്യൻ വടക്കേൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ ജോബി കോവാട്ട് ആമുഖ പ്രഭാഷണം നടത്തി. ഫാ മാത്യു വേങ്ങക്കുന്നേൽ, സണ്ണി ആശാരിപറമ്പിൽ, സിസ്റ്റർ ആൻസി മാത്യു, സിസ്റ്റർ ലിറ്റൽ തെരേസ് , സിസ്റ്റർ സ്റ്റെല്ല , സുബി കൊട്ടാരത്തിൽ, ബിജു പെരുമാട്ടിക്കുന്നേൽ, ജയ്സൻ പുളിച്ചമാക്കൽ എന്നിവർ പ്രസംഗിച്ചു.

രൂപതയുടെ വിവിധ ഇടവക കളിൽനിന്നായി 350 പേർ ജീവോസവത്തിൽ പങ്കെടുത്തു. എല്ലാ കുടുംബങ്ങൾക്കും ക്യാഷ് അവാർഡും സമ്മാനങ്ങളും നല്കി.തലശ്ശേരി അതിരൂപത കുടുംബപ്രേഷിതത്വത്തിൻ്റെ നേതൃത്വത്തിൽ അമല പ്രോലൈഫ് സമിതിയും മാത്യവേദിയും ചേർന്നാണ് ജീവോത്സവം സംഘടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/165085/thalassery-archdiocese-conducted-jeevolsam-2023)