---
title: "ചകിരി ചാക്കുകളുടെ മറവിൽ കടത്തിക്കൊണ്ടുവന്ന 1500 ലിറ്റർ സ്പിരിറ്റുമായി തളിപ്പറമ്പ് സ്വദേശികൾ പിടിയിലായി"
english_title: "1500 liters of spirit"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/164972/1500-liters-of-spirit"
published_at: "2023-11-25T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65618358dfce7_news-card.jpg"
keywords: []
---

# ചകിരി ചാക്കുകളുടെ മറവിൽ കടത്തിക്കൊണ്ടുവന്ന 1500 ലിറ്റർ സ്പിരിറ്റുമായി തളിപ്പറമ്പ് സ്വദേശികൾ പിടിയിലായി

> **Lead Summary:** **ത്യശൂർ : **1500 ലിറ്റർ സ്പിരിറ്റുമായി രണ്ട് തളിപ്പറമ്പ് സ്വദേശികൾ തൃശൂരിൽ എക്സൈസ് പിടിയിലായി.കുറുമാത്തൂർ കൂനം സ്വദേശി ബി ജെ പി ചെങ്ങളായി മണ്ഡലം പ്രസിഡന്റ്‌ ടി പി നവീൻ, മഴൂർ സ്വദേശി ലിനീഷ്എന്നിവരാണ് പിടിയിലായത്. ലിനീഷിന്റെ പേരിൽ നിലമ്പൂർ എം എൽ എ പി വി അൻവറിനെ അപകടപ്പെടുത്താൻ ക്വാറ്റേഷൻ സംഘത്തിൽ ഉണ്ടായിരുന്നു. എന്ന കേസ് നിലവിൽ ഉണ്ട്.

## Article Content

**ത്യശൂർ : **1500 ലിറ്റർ സ്പിരിറ്റുമായി രണ്ട് തളിപ്പറമ്പ് സ്വദേശികൾ തൃശൂരിൽ എക്സൈസ് പിടിയിലായി.കുറുമാത്തൂർ കൂനം സ്വദേശി ബി ജെ പി ചെങ്ങളായി മണ്ഡലം പ്രസിഡന്റ്‌ ടി പി നവീൻ, മഴൂർ സ്വദേശി ലിനീഷ്എന്നിവരാണ് പിടിയിലായത്. ലിനീഷിന്റെ പേരിൽ നിലമ്പൂർ എം എൽ എ പി വി അൻവറിനെ അപകടപ്പെടുത്താൻ ക്വാറ്റേഷൻ സംഘത്തിൽ ഉണ്ടായിരുന്നു. എന്ന കേസ് നിലവിൽ ഉണ്ട്.

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലവനായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി. അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ ചാവക്കാട് ഇടക്കഴിയൂർ എന്ന സ്ഥലത്ത് വെച്ച് ടാറ്റാ ഇൻട്രാ മിനി ലോറിയിൽ ചകിരി ചാക്കുകളുടെ മറവിൽ 43 പ്ലാസ്റ്റിക് കന്നാസുകളിലായി കടത്തിക്കൊണ്ടുവന്ന സ്പിരിറ്റാണ് പിടികൂടിയത്. 

ഇരുവരേയും കേസിന്റെ മേൽ നടപടികൾക്കായി ചാവക്കാട് എക്സൈസ് അധികൃതർക്ക് കൈമാറി. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി.അനികുമാറിനെ കൂടാതെ എക്സൈസ് ഇൻസ്പെക്ടർമാരായ ടി.ആർ. മുകേഷ് കുമാർ,എസ്. മധുസൂദനൻ നായർ,പ്രിവന്റീവ് ഓഫീസർ എസ്. ജി. സുനിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.വിശാഖ്,പി.സുബിൻ,എം.എം. അരുൺകുമാർ,ബസന്ത് കുമാർ,രജിത്ത്.ആർ.നായർ,കെ.മുഹമ്മദലി, എക്സൈസ് ഡ്രൈവർമാരായ വിനോജ് ഖാൻ സേട്ട്, കെ. രാജീവ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/164972/1500-liters-of-spirit)