---
title: "ഹാപ്പിനസ് ഫെസ്റ്റിവൽ: ടിക്കറ്റ് ലോഞ്ചിംഗ് നാളെ"
english_title: "Happiness Festival: Ticket Launch Tomorrow"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/164879/happiness-festival-ticket-launch-tomorrow"
published_at: "2023-11-24T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6560c1e4f415a_Untitled-2-web.jpg"
keywords: []
---

# ഹാപ്പിനസ് ഫെസ്റ്റിവൽ: ടിക്കറ്റ് ലോഞ്ചിംഗ് നാളെ

> **Lead Summary:** നാടിന്റെ ജനകീയോത്സവം ഹാപ്പിനെസ്സ് ഫെസ്റ്റിവൽ ടിക്കറ്റ് ലോഞ്ചിങ്‌ ശനിയാഴ്ച ധർമ്മശാല കൽക്കോ ഹാളിൽ വെച്ച് നടക്കും. ഉച്ചക്ക് ശേഷം 3 മണിക്ക് നടക്കുന്ന ചടങ്ങിൽ കേരള മുൻ ധനകാര്യ വകുപ്പ് മന്ത്രി ശ്രീ ടി എൻ തോമസ് ഐസക് തളിപ്പറമ്പ് എം എൽ എ എം വി ഗോവിന്ദൻ മാസ്റ്റർക്ക് നൽകി ടിക്കറ്റ് ലോഞ്ചിങ്‌ നിർവഹിക്കും.

## Article Content

നാടിന്റെ ജനകീയോത്സവം ഹാപ്പിനെസ്സ് ഫെസ്റ്റിവൽ ടിക്കറ്റ് ലോഞ്ചിങ്‌ ശനിയാഴ്ച ധർമ്മശാല കൽക്കോ ഹാളിൽ വെച്ച് നടക്കും. ഉച്ചക്ക് ശേഷം 3 മണിക്ക് നടക്കുന്ന ചടങ്ങിൽ കേരള മുൻ ധനകാര്യ വകുപ്പ് മന്ത്രി ശ്രീ ടി എൻ തോമസ് ഐസക് തളിപ്പറമ്പ് എം എൽ എ എം വി ഗോവിന്ദൻ മാസ്റ്റർക്ക് നൽകി ടിക്കറ്റ് ലോഞ്ചിങ്‌ നിർവഹിക്കും.

കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ എം സുർജിത്, ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. ഡിസംബർ 23 മുതൽ 31 വരെ ഗവ എഞ്ചിനീയറിംഗ് കോളേജ്, ആന്തൂർ നഗരസഭ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് പരിപാടികൾ നടക്കുക. എക്സിബിഷൻ, ഫുഡ്‌ കോർട്ട്, അമ്മ്യുസ്‌മെന്റ്, വിവിധ കലാപ്രകടനങ്ങൾ, മെഗാ ഇവന്റ്സ് എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/164879/happiness-festival-ticket-launch-tomorrow)