---
title: "30 ന് ഓട്ടോ, ടാക്സി പണിമുടക്ക്"
english_title: "Auto and taxi strike on 30th"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/16482/auto-and-taxi-strike-on-30th"
published_at: "2021-12-17T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc23729c809_images (12).jpg"
keywords: []
---

# 30 ന് ഓട്ടോ, ടാക്സി പണിമുടക്ക്

> **Lead Summary:** **തിരുവനന്തപുരം: **ഓട്ടോ, ടാക്സി, ലൈറ്റ് മോട്ടോർ തൊഴിലാളികൾ ഈ മാസം 30-ന് പണിമുടക്കും. 24 മണിക്കൂറാണ് പണിമുടക്ക്.

## Article Content

**തിരുവനന്തപുരം: **ഓട്ടോ, ടാക്സി, ലൈറ്റ് മോട്ടോർ തൊഴിലാളികൾ ഈ മാസം 30-ന് പണിമുടക്കും. 24 മണിക്കൂറാണ് പണിമുടക്ക്.

മോട്ടോർ തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്കിന് ആഹ്വാനം നൽകിയിട്ടുള്ളത്. 

ഓട്ടോ ടാക്സി നിരക്കുകൾ പുതുക്കുക, പഴയ വാഹനങ്ങളിൽ ജി പി എസ്. ഒഴിവാക്കുക, വാഹനം പൊളിക്കൽ നിയമം 20 വർഷമാക്കി നീട്ടുക, ഇ-ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് നിർബന്ധമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

നടപടി ഉണ്ടായില്ലെങ്കിൽ ജനുവരിയിൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് സമരസമിതി കൺവീനർ കെ എസ് സുനിൽ കുമാർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/16482/auto-and-taxi-strike-on-30th)