---
title: "ഇന്നലെ രാത്രിയിൽ ഉണ്ടായ ശക്തമായ ഇടിമിന്നലേറ്റ് രണ്ട് പോത്തുകൾ ചത്ത നിലയിൽ"
english_title: "Two buffaloes are dead due to heavy lightning last night"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/164794/two-buffaloes-are-dead-due-to-heavy-lightning-last-night"
published_at: "2023-11-24T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6560782754636_news-card.jpg"
keywords: []
---

# ഇന്നലെ രാത്രിയിൽ ഉണ്ടായ ശക്തമായ ഇടിമിന്നലേറ്റ് രണ്ട് പോത്തുകൾ ചത്ത നിലയിൽ

> **Lead Summary:** **ചേലേരി : **ഇന്നലെ രാത്രി ഉണ്ടായ ശക്തമായ ഇടിമിന്നലിൽ ചേലേരി എടക്കൈത്തോട് സ്വദേശിയുടെ രണ്ട് പോത്തുകൾ ചത്ത നിലയിൽ. എടക്കൈത്തോടിലെ ഷംസു കൂളിയാലിന്റെ വീട്ടിൽ വളർത്തിയ പോത്തുകളാണ് ചത്തത്.

## Article Content

**ചേലേരി : **ഇന്നലെ രാത്രി ഉണ്ടായ ശക്തമായ ഇടിമിന്നലിൽ ചേലേരി എടക്കൈത്തോട് സ്വദേശിയുടെ രണ്ട് പോത്തുകൾ ചത്ത നിലയിൽ. എടക്കൈത്തോടിലെ ഷംസു കൂളിയാലിന്റെ വീട്ടിൽ വളർത്തിയ പോത്തുകളാണ് ചത്തത്.

ഇന്ന് രാവിലെയോടെയാണ് വീട്ടുകാർ പോത്തുകൾ ചത്തനിലയിൽ കണ്ടത്. വീട്ടുവളപ്പിൽ തെങ്ങിനോട്‌ ചേർന്ന് പോത്തിനെ കെട്ടിയിരിക്കുകയിരുന്നതായിരുന്നു. ഇടിമിന്നലിൽ തെങ്ങുകളും നശിച്ചിട്ടുണ്ട്. 4 ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായി കരുതുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/164794/two-buffaloes-are-dead-due-to-heavy-lightning-last-night)