---
title: "ഹാഷിഷ് ഓയിലും എം ഡി എം എയുമായി രണ്ട് കേസുകളിലായി പെൺകുട്ടി ഉൾപ്പെടെ നാല് പേർ പിടിയിലായി"
english_title: "Four people, including a girl, were arrested in two cases involving hashish oil and MDMA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/164729/four-people-including-a-girl-were-arrested-in-two-cases-involving-hashish-oil-and-mdma"
published_at: "2023-11-24T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65604721cd81f_news-card.jpg"
keywords: []
---

# ഹാഷിഷ് ഓയിലും എം ഡി എം എയുമായി രണ്ട് കേസുകളിലായി പെൺകുട്ടി ഉൾപ്പെടെ നാല് പേർ പിടിയിലായി

> **Lead Summary:** ണ്ണൂരിൽ 2 കേസുകളിലായി പെൺകുട്ടി ഉൾപ്പടെ 4 പ്രതികൾ പിടിയിൽ, കണ്ണൂർ ടൌൺ പോലീസും ഡാൻസഫ് ടീം ചേർന്നാണ് മയക്കുമരുന്ന് ശേഖരം പിടികൂടിയത്. 2കേസിലായി 158 ഗ്രാം എം ഡി എം എ , 112ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയാണ് പിടികൂടിയത്.

## Article Content

ണ്ണൂരിൽ 2 കേസുകളിലായി പെൺകുട്ടി ഉൾപ്പടെ 4 പ്രതികൾ പിടിയിൽ, കണ്ണൂർ ടൌൺ പോലീസും ഡാൻസഫ് ടീം ചേർന്നാണ് മയക്കുമരുന്ന് ശേഖരം പിടികൂടിയത്. 2കേസിലായി 158 ഗ്രാം എം ഡി എം എ , 112ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയാണ് പിടികൂടിയത്.

പുതിയതെരു സ്വദേശി യാസിർ (30) പെൻസുഹൃത്ത് മറക്കാർക്കണ്ടി സ്വദേശിനി അപർണ അനീഷ്(23)എന്നിവരെയാണ് ടൗണിലെ ഹോട്ടൽ റൂമിൽ വെച്ച് എം ഡി എം എ സഹിതം അറസ്റ്റ് ചെയ്തത്. മറ്റൊരു കേസിൽ ആദ്യ കേസിലെ പ്രതിയുടെ സഹോദരൻ റിസ്‌വാൻ (22) കണ്ണൂർ സിറ്റി സ്വദേശി ദിൽഷിദ് (33) എന്നിവരെയുമാണ് കണ്ണൂർ മലബാർ ടവറിൽ വച്ചു എം ഡി എം എയും ഹാഷിഷ് ഓയിലുമായി അറസ്റ്റ് ചെയ്തത്.

എസ് ഐ ഷമീൽ, സവ്യ സാചി, എ എസ് ഐ അജയൻ, മുഹമ്മദ്‌, ഷിജി, എസ് സി പി ഒ മഹേഷ്‌,ശംസുദ്ധീൻ ടാൻസാഫ് ടീം എസ് ഐ മഹിജൻ, എസ് സി പി ഒ മഹേഷ്‌, സി പി ഒ രഞ്ജിൽ രാജ്, ബിനു, രാഹുൽ, അനൂപ്, പ്രഭീഷ്, നിഷാദ് എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/164729/four-people-including-a-girl-were-arrested-in-two-cases-involving-hashish-oil-and-mdma)