---
title: "സ്വർണ്ണവിലയിൽ ഇന്നും വർദ്ധന. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ"
english_title: "Gold prices continue to rise. At the highest price this month"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/16471/gold-prices-continue-to-rise-at-the-highest-price-this-month"
published_at: "2021-12-17T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc1d2206f3a_news card.jpg"
keywords: []
---

# സ്വർണ്ണവിലയിൽ ഇന്നും വർദ്ധന. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ

> **Lead Summary:** **കൊച്ചി:** സ്വര്‍ണ വില ഇന്നും വര്‍ധിച്ചു. പവന് 320 രൂപ കൂടി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.

## Article Content

**കൊച്ചി:** സ്വര്‍ണ വില ഇന്നും വര്‍ധിച്ചു. പവന് 320 രൂപ കൂടി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.

രണ്ട് ദിവസം കൊണ്ട് പവന് 560 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.  ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 36,560 രൂപയായി. ഗ്രാമിന് 40 രൂപ കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4570 രൂപയാണ് വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 35,680 രൂപയായിരുന്നു സ്വര്‍ണ വില. ഇത് പിന്നീട് കുറഞ്ഞ് 35,560ല്‍ എത്തി. പിന്നീടുള്ള ദിവസങ്ങളില്‍ വില വര്‍ധിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/16471/gold-prices-continue-to-rise-at-the-highest-price-this-month)