---
title: "ആക്രമിക്കപ്പെട്ട കടകളിൽ വ്യാപാരി നേതാക്കൾ സന്ദർശനം നടത്തി, ഇന്ന് വൈകുന്നേരം പ്രതിഷേധപ്രകടനവും പൊതുയോഗവും"
english_title: "Trade leaders visited the attacked shops"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/164706/trade-leaders-visited-the-attacked-shops"
published_at: "2023-11-24T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6560358befe60_news-card.jpg"
keywords: []
---

# ആക്രമിക്കപ്പെട്ട കടകളിൽ വ്യാപാരി നേതാക്കൾ സന്ദർശനം നടത്തി, ഇന്ന് വൈകുന്നേരം പ്രതിഷേധപ്രകടനവും പൊതുയോഗവും

> **Lead Summary:** തളിപ്പറമ്പിൽ സാമൂഹ്യവിരുദ്ധരുടെ ആക്രമണം നടന്ന കടകളിൽ വ്യാപാരി നേതാക്കൾ സന്ദർശനം നടത്തി. മഹമൂദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സയ്യിദ് നഗറിൽ പ്രവർത്തിക്കുന്ന സ്‌പിന്നി കഫെ, മന്നയിലെ മിംസ് ബേക്കറി എന്നീ ഷോപ്പുകൾക്ക് നേരെയാണ് ഇന്നലെ രാത്രി 11.30 യോടെ ആക്രമണമുണ്ടായത്.

## Article Content

തളിപ്പറമ്പിൽ സാമൂഹ്യവിരുദ്ധരുടെ ആക്രമണം നടന്ന കടകളിൽ വ്യാപാരി നേതാക്കൾ സന്ദർശനം നടത്തി. മഹമൂദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സയ്യിദ് നഗറിൽ പ്രവർത്തിക്കുന്ന സ്‌പിന്നി കഫെ, മന്നയിലെ മിംസ് ബേക്കറി എന്നീ ഷോപ്പുകൾക്ക് നേരെയാണ് ഇന്നലെ രാത്രി 11.30 യോടെ ആക്രമണമുണ്ടായത്.

നിയമനടപടികളുമായി സംഘടന ശക്തമായി മുന്നോട്ടു പോകുമെന്ന് അറിയിച്ചു. സംഭവത്തിൽ പ്രതിഷേധിച്ചു കൊണ്ട് ഇന്ന് മന്ന മുതൽ സയ്യിദ് നഗർ വരെ പ്രതിഷേധപ്രകടനവും പൊതുയോഗവും സംഘടിപ്പിക്കുമെന്ന് വ്യാപാരി നേതാക്കൾ അറിയിച്ചു.

തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷൻ പ്രസിഡണ്ട് കെ എസ് റിയാസ്, ജനറൽ സെക്രട്ടറി താജുദ്ദീൻ, ട്രഷറർ ജയരാജ് മറ്റ് സഹ ഭാരവാഹികളുമാണ് അക്രമം നടന്നയിടങ്ങൾ സന്ദർശിച്ചത്. നിയമ നടപടികളുമായി സംഘടന ശക്തമായി മുന്നോട്ട് പോകും. വ്യാപാരിക്കെതിരെ ആക്രമണം അഴിച്ചു വിട്ട സാമൂഹ്യ വിരുദ്ധരെ നിയമത്തിനു മുന്നിൽ കൊണ്ട് വരികയും ഇനി ഒരാൾ പോലും വ്യാപാരി സമൂഹത്തിനെതിരെ ആക്രമം നടത്തുന്നത് തടയുന്നതിനു വേണ്ടിയുള്ള പ്രവർത്തനം നടത്തുന്നതിനും കമ്മിറ്റി തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/164706/trade-leaders-visited-the-attacked-shops)