---
title: "മല്ലു ട്രാവലർ ഷാക്കിർ സുബാനെതിരെ മുൻ ഭാര്യ നൽകിയ പോക്സോ പരാതിയിൽ മുൻകൂർ ജാമ്യം"
english_title: "Anticipatory bail for Mallu traveler Shakir"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/164576/anticipatory-bail-for-mallu-traveler-shakir"
published_at: "2023-11-23T18:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655f509e3abcf_Untitled-2-web.jpg"
keywords: []
---

# മല്ലു ട്രാവലർ ഷാക്കിർ സുബാനെതിരെ മുൻ ഭാര്യ നൽകിയ പോക്സോ പരാതിയിൽ മുൻകൂർ ജാമ്യം

> **Lead Summary:** **കൊച്ചി:** വ്ലോ​ഗർ ഷാക്കിർ സുബ്ഹാനെതിരെ (മല്ലു ട്രാവലർ) മുൻഭാര്യ നൽകിയ പോക്സോ പരാതിയിൽ മുൻകൂർ ജാമ്യം അനുവദിച്ചു. തലശ്ശേരി പോക്സോ കോടതിയാണ് ജാമ്യം അനുവദിച്ചത്. മല്ലു ട്രാവലർക്കെതിരെ മുന്‍ഭാര്യയുടെ പരാതിയിൽ ധർമടം പോലീസ് കേസ് എടുത്തിരുന്നു. പരാതിയിൽ ശൈശവ വിവാഹം, ​ഗാർഹിക പീഡനം തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്.

## Article Content

**കൊച്ചി:** വ്ലോ​ഗർ ഷാക്കിർ സുബ്ഹാനെതിരെ (മല്ലു ട്രാവലർ) മുൻഭാര്യ നൽകിയ പോക്സോ പരാതിയിൽ മുൻകൂർ ജാമ്യം അനുവദിച്ചു. തലശ്ശേരി പോക്സോ കോടതിയാണ് ജാമ്യം അനുവദിച്ചത്. മല്ലു ട്രാവലർക്കെതിരെ മുന്‍ഭാര്യയുടെ പരാതിയിൽ ധർമടം പോലീസ് കേസ് എടുത്തിരുന്നു. പരാതിയിൽ ശൈശവ വിവാഹം, ​ഗാർഹിക പീഡനം തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്.

വിദേശ വനിതക്കെതിരായ ലൈം​ഗിക അതിക്രമ പരാതിക്ക് പിന്നാലെയാണ് മല്ലു ട്രാവലർ ഷാക്കിർ സുബ്ഹാനെതിരെ പോക്സോ കേസ് കൂടി വന്നത്. പ്രായപൂർത്തിയാകും മുമ്പ്‌ വിവാഹം കഴിച്ചുവെന്നും 15ാം വയസ്സിൽ ​ഗർഭിണി ആയിരിക്കുമ്പോൾ പോലും അതിക്രൂരമായി പീ‍ഡിപ്പിച്ചു, ​​ഗർഭഛിദ്രം നടത്തി തുടങ്ങിയ ആരോപണങ്ങളും ആദ്യഭാര്യ ഷാക്കിറിനെതിരെ ഉന്നയിച്ചിരുന്നു. ഇവർ ധർമ്മടം പോലീസിൽ പരാതിയും നൽകിയിരുന്നു. ഈ പരാതിയിൻമേലാണ് പോക്സോ ചുമത്തി കേസെടുത്തിരുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/164576/anticipatory-bail-for-mallu-traveler-shakir)