---
title: "കണ്ണൂരിൽ ഹണിട്രാപ്പിൽ പെടുത്തി ബാങ്ക് ഉദ്യോഗസ്ഥന്റെ പണവും കമ്പ്യൂട്ടർ അനുബന്ധ സാമഗ്രികളും കൊള്ളയടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ"
english_title: "A man has been arrested in Kannur "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/164573/a-man-has-been-arrested-in-kannur"
published_at: "2023-11-23T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655f4f14316f6_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# കണ്ണൂരിൽ ഹണിട്രാപ്പിൽ പെടുത്തി ബാങ്ക് ഉദ്യോഗസ്ഥന്റെ പണവും കമ്പ്യൂട്ടർ അനുബന്ധ സാമഗ്രികളും കൊള്ളയടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ:** നഗരത്തിൽ സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനെ പട്ടാപ്പകൽ ഹണിട്രാപ്പിൽപെടുത്തി പണവും കംപ്യൂട്ടർ അനുബന്ധ സാമഗ്രികളും കൊള്ളയടിച്ചു. തെക്കീബസാർ മക്കാനിക്കടുത്ത വാടക ക്വാർട്ടേഴ്സിൽ ബാങ്ക് അക്കൗണ്ട് ചേർക്കാനെത്തിയ ഉദ്യോഗസ്ഥന്‍റെ പണവും അക്കൗണ്ട് ഓപ്പണിംഗ് ടാബ്, ബയോമെട്രിക് സ്കാനർ എന്നിവയാണു തട്ടിയെടുത്തത്. സംഭവത്തിൽ ഒന്നാംപ്രതി അറസ്റ്റിൽ.

## Article Content

**കണ്ണൂർ:** നഗരത്തിൽ സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനെ പട്ടാപ്പകൽ ഹണിട്രാപ്പിൽപെടുത്തി പണവും കംപ്യൂട്ടർ അനുബന്ധ സാമഗ്രികളും കൊള്ളയടിച്ചു. തെക്കീബസാർ മക്കാനിക്കടുത്ത വാടക ക്വാർട്ടേഴ്സിൽ ബാങ്ക് അക്കൗണ്ട് ചേർക്കാനെത്തിയ ഉദ്യോഗസ്ഥന്‍റെ പണവും അക്കൗണ്ട് ഓപ്പണിംഗ് ടാബ്, ബയോമെട്രിക് സ്കാനർ എന്നിവയാണു തട്ടിയെടുത്തത്. സംഭവത്തിൽ ഒന്നാംപ്രതി അറസ്റ്റിൽ.

വാരം പഞ്ചായത്ത് കിണറിന് സമീപം ‘ജിൻഷ മഹലി’ൽ പി.ശ്യാംസുന്ദറാ (40)ണ് അറസ്റ്റിലായത്. വടകര മുയിപ്പത്തെ യുവാവിനെ ഹണിട്രാപ്പിൽപ്പെടുത്തിയതായാണ് പരാതി. അറസ്റ്റിലായ ശ്യാംസുന്ദറിന്റെ ഭാര്യ കണ്ണൂർ മക്കാനിക്ക് സമീപത്തെ ക്വാർട്ടേഴ്സിലെ നിജിഷ (30), ബന്ധു നിജേഷ് (അപ്പു) എന്നിവർക്കെതിരെയും ടൗൺ പോലീസ് കേസെടുത്തിട്ടുണ്ട്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​സാ​ഫ് ബാ​ങ്കി​ൽ ഒ​രു അ​ക്കൗ​ണ്ട് തു​റ​ക്കാ​ൻ താ​ത്പ​ര്യ​മു​ണ്ടെ​ന്നും ബാ​ങ്കി​ൽ വ​രാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നും ഫോ​ണി​ൽ ഇ​വ​ർ ബെ​ഞ്ച​മി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

അ​ക്കൗ​ണ്ട് തു​റ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ടാ​ബും സ്കാ​ന​റും എ​ടു​ത്ത് 11 ഓ​ടെ മ​ക്കാ​നി​ക്ക​ടു​ത്ത ക്വാ​ർ​ട്ടേ​ഴ്സി​ലെ​ത്തി​യ ബെ​ഞ്ച​മി​നെ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​വി​ടെ ത​ട​ങ്ക​ലി​ൽ ആ​ക്കി​യാ​ണ് ഇ​വ​ർ പ​ണം ഉ​ൾ​പ്പെ​ടെ അ​പ​ഹ​രി​ച്ച​ത്. ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വ​തി​ക്കൊ​പ്പം നി​ർ​ത്തി ന​ഗ്ന​ഫോ​ട്ടോ എ​ടു​പ്പി​ച്ച് ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്യു​ക​യാ​യി​രു​ന്നു. കൈയിലുണ്ടായിരുന്ന പണത്തിനു പുറമെ 20,000 രൂപ ഗൂഗിൾപേ ചെയ്യിപ്പിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ നഗ്നദൃശ്യം പ്രചരിപ്പിക്കാതിരിക്കാൻ കൂടുതൽ പണം ആവശ്യപ്പെട്ടെങ്കിലും അക്കൗണ്ടിൽ വേറെ പണമില്ലെന്ന് ഉറപ്പാക്കിയശേഷമാണ് ഇയാളെ വിട്ടയച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/164573/a-man-has-been-arrested-in-kannur)