---
title: "കൂത്തുപ്പറമ്പ് രക്തസാക്ഷി ദിനത്തിൻ്റെ ഭാഗമായി ഡി വൈ എഫ് ഐ രക്തസാക്ഷ്യം പരിപാടി സംഘടിപ്പിച്ചു"
english_title: "DYFI organized a martyrdom program"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/164353/dyfi-organized-a-martyrdom-program"
published_at: "2023-11-22T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655e2128aeff0_news-card.jpg"
keywords: []
---

# കൂത്തുപ്പറമ്പ് രക്തസാക്ഷി ദിനത്തിൻ്റെ ഭാഗമായി ഡി വൈ എഫ് ഐ രക്തസാക്ഷ്യം പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** ചട്ടുകപ്പാറ- ഡി വൈ എഫ് ഐ വില്ലേജ്മുക്ക്, കരിമ്പുങ്കര യൂനിറ്റുകൾ സംയുക്തമായി വില്ലേജ് മുക്കിൽ കൂത്തുപ്പറമ്പ് രക്തസാക്ഷികളുടെ സ്മരണ പുതുക്കി കൊണ്ട് രക്തസാക്ഷ്യം പരിപാടി സംഘടിപ്പിച്ചു.

## Article Content

ചട്ടുകപ്പാറ- ഡി വൈ എഫ് ഐ വില്ലേജ്മുക്ക്, കരിമ്പുങ്കര യൂനിറ്റുകൾ സംയുക്തമായി വില്ലേജ് മുക്കിൽ കൂത്തുപ്പറമ്പ് രക്തസാക്ഷികളുടെ സ്മരണ പുതുക്കി കൊണ്ട് രക്തസാക്ഷ്യം പരിപാടി സംഘടിപ്പിച്ചു.

മയ്യിൽ ബ്ലോക്ക് കമ്മിറ്റി അംഗം സ: നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്തു.കരിമ്പുങ്കര യൂണിറ്റ് സെക്രട്ടറി സ: യാഗ സ്വാഗതവും വില്ലേജ് മുക്ക് യൂണിറ്റ് പ്രസിഡന്റ് സ: സൗമ്യ അദ്ധ്യക്ഷതയും വഹിച്ചു. സ: കെ.ബാബു ആശംസ നേർന്നു സംസാരിച്ചു. വില്ലേജ് മുക്ക് യൂണിറ്റ് സെക്രട്ടറിയും വേശാല മേഖല കമ്മിറ്റി അംഗവുമായ സ: കെ. നിധീഷ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/164353/dyfi-organized-a-martyrdom-program)