---
title: "ബേങ്ക് അക്കൗണ്ട് അപ്ഡേറ്റ് ചെയ്യാനായി വ്യാജ ഓൺലൈൻ ലിങ്ക്;  മധ്യവയസ്കൻ്റെ ലക്ഷങ്ങൾ തട്ടിയെടുത്തു"
english_title: "fake online link"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/164294/fake-online-link"
published_at: "2023-11-22T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655df00fa5138_Untitled-2-web.jpg"
keywords: []
---

# ബേങ്ക് അക്കൗണ്ട് അപ്ഡേറ്റ് ചെയ്യാനായി വ്യാജ ഓൺലൈൻ ലിങ്ക്;  മധ്യവയസ്കൻ്റെ ലക്ഷങ്ങൾ തട്ടിയെടുത്തു

> **Lead Summary:** **നീലേശ്വരം:** ബേങ്ക് അക്കൗണ്ട് അപ്ഡേറ്റ് ചെയ്യാനായി വ്യാജഓൺലൈൻ ലിങ്ക് അയച്ചുകൊടുത്ത തട്ടിപ്പു സംഘത്തിൻ്റെ സൈറ്റിൽ പ്രവേശിച്ച മധ്യവയസ്കൻ്റെ ലക്ഷങ്ങൾ തട്ടിയെടുത്തു. എസ്ബിഐ ജീവനക്കാര്‍ക്ക് വേണ്ടിയുള്ള എച്ച്ആര്‍എം സൈറ്റിന്റെ വ്യാജ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ച് ചിറപ്പുറം ആലിങ്കീഴിലെകെ.ജെ.ജോസഫിൻ്റെ ലക്ഷങ്ങൾ ആണ് തട്ടിയെടുത്തത്.

## Article Content

**നീലേശ്വരം:** ബേങ്ക് അക്കൗണ്ട് അപ്ഡേറ്റ് ചെയ്യാനായി വ്യാജഓൺലൈൻ ലിങ്ക് അയച്ചുകൊടുത്ത തട്ടിപ്പു സംഘത്തിൻ്റെ സൈറ്റിൽ പ്രവേശിച്ച മധ്യവയസ്കൻ്റെ ലക്ഷങ്ങൾ തട്ടിയെടുത്തു. എസ്ബിഐ ജീവനക്കാര്‍ക്ക് വേണ്ടിയുള്ള എച്ച്ആര്‍എം സൈറ്റിന്റെ വ്യാജ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ച് ചിറപ്പുറം ആലിങ്കീഴിലെകെ.ജെ.ജോസഫിൻ്റെ ലക്ഷങ്ങൾ ആണ് തട്ടിയെടുത്തത്.

ഈ മാസം 7 ന് നാല് തവണകളായാണ് ജോസഫിന്റെ അക്കൗണ്ടില്‍ നിന്നും 5,56,000 രൂപ തട്ടിയെടുത്തത്.പരാതിക്കാരൻ്റെ അക്കൗണ്ടില്‍ നിന്നും രണ്ട് അക്കൗണ്ടുകളിലേക്കായി 1,13,000 രൂപയും 1,18,000 രൂപയും പിന്‍വലിച്ചു. പിന്നീട് ഫിക്‌സഡ് ഡിപ്പോസിറ്റ് അക്കൗണ്ടില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് രണ്ട് തവണയായി 3,00,000 രൂപയും 25,000 രൂപയും ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. പിന്നീട് കാര്യങ്ങൾ തിരക്കി ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പിനിരയായത് മനസ്സിലായത്. തുടർന്ന് നീലേശ്വരം പോലീസിൽ പരാതി നൽകി.

വഞ്ചനാകുറ്റത്തിനും ഐടി നിയമ പ്രകാരവും കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി. മദ്യപിച്ച് അപകടം ലോറി ഡ്രൈവർ അറസ്റ്റിൽ ബേക്കല്‍: ബൈക്കിലിടിച്ച് അമിത വേഗതയിൽ കടന്നുകളഞ്ഞ നാഷണൽ പെർമിറ്റ്ലോറി ബേക്കല്‍ പോലീസ് പിടികൂടി. മദ്യലഹരിയിലായിരുന്ന ഡ്രൈവറെ പോലീസ് അറസ്റ്റുചെയ്തു.

ഡ്രൈവർ മഹാരാഷ്ട്ര സോളാര്‍പൂര്‍ കാരാമാലയില്‍ ബഗ്‌വാന്‍ നാഗേഷ് ബഗ്വാന്‍ ധന്‍വാദ്(28)നെയാണ് എസ്.ഐ കെ.ശ്രീജേഷും സംഘവും അറസ്റ്റുചെയ്തത്.കാസറഗോഡ് പ്രസ് ക്ലബ്ബ് ജംഗ്ഷനിൽ നിന്നും ബൈക്കിലിടിച്ച നാഷണൽ പെർമിറ്റ് ലോറി നിര്‍ത്താതെ പോയതിനെ തുടർന്ന് കാസര്‍കോട് പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബേക്കലിലെ സ്വകാര്യ ആശുപത്രിക്ക് മുന്നില്‍ വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം ലോറി കസ്റ്റഡിയിലെടുത്തത്. പരിശോധനയിൽ ഡ്രൈവര്‍ മദ്യപിച്ചതായി മനസ്സിലായതിനെ തുടര്‍ന്ന് ഇയാളെ വൈദ്യപരിശോധനക്ക് ശേഷം അറസ്റ്റുചെയ്തു. ലോറിയും ഡ്രൈവറെയും കാസര്‍കോട് പോലീസിന് കൈമാറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/164294/fake-online-link)