---
title: "പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടികൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം റെയിൽവെ സ്റ്റേഷനിൽ തള്ളിയ പിടികിട്ടാപ്പുള്ളിയെ പോലീസ് സാഹസികമായി പിടികൂടി"
english_title: "Police have nabbed a man who kidnapped and gang-raped a minor girl and dumped her at a railway station"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/16423/Police-have-nabbed-a-man "
published_at: "2021-12-16T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bb699fd78b8_IMG-20211216-WA0360.jpg"
keywords: []
---

# പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടികൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം റെയിൽവെ സ്റ്റേഷനിൽ തള്ളിയ പിടികിട്ടാപ്പുള്ളിയെ പോലീസ് സാഹസികമായി പിടികൂടി

> **Lead Summary:** കണ്ണൂർ.പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടികൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം റെയിൽവെ സ്റ്റേഷനിൽ തള്ളിയ പിടികിട്ടാപ്പുള്ളിയെ പോലീസ് സാഹസികമായി പിടികൂടി. കാസറഗോഡ് ചെറുവത്തൂർ കൈതക്കാട് സ്വദേശി എം.പി.രാകേഷിനെ യാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരി യുടെ നേതൃത്വത്തിൽ ഇന്ന് പുലർച്ചെ ചെറുവത്തൂരിൽ വെച്ച് പിടികൂടിയത്.2005 സപ്തംബർ 3ന് രാവിലെ 11.45 ഓടെ കണ്ണൂർ പള്ളിക്കുന്നിലെ പ്രായപൂർത്തിയാകാത്ത 15 ഉം 14 ഉം വയസുള്ള സഹോദരങ്ങളെ പ്രലോഭിപ്പിച്ച് സുഹൃത്തായ മുഴുപ്പിലങ്ങാട്ടെ കെ.പി. രൂപേഷിനൊപ്പംതട്ടികൊണ്ടു പോയി മൈസൂരിലും ചെന്നൈയിലും കൊണ്ടുപോയി പീഡനത്തിനിരയാക്കി ദിവസങ്ങൾക്ക് ശേഷം തലശേരി റെയിൽവെ സ്റ്റേഷനിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ പ്രതിയെയാണ് ഇന്ന് രാവിലെ ചെറുവത്തൂരിൽ വെച്ച് അന്വേഷണ സംഘത്തിലെ എസ്.ഐ.യോഗേഷ്, എ.എസ്.ഐ.നാസർ, സിവിൽ പോലീസ് ഓഫീസർ രഞ്ജിത് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.സംഭവ ശേഷം വിദേശത്തും മറ്റും ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ 2008 ൽകണ്ണൂർ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിട്രേട്ട് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. അക്കാലത്ത്ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു. മക്കളെ കാണാനില്ലെന്ന പിതാവിൻ്റെ പരാതിയിലായിരുന്നു പോലീസ് കേസെടുത്തത്.

## Article Content

കണ്ണൂർ.പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടികൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം റെയിൽവെ സ്റ്റേഷനിൽ തള്ളിയ പിടികിട്ടാപ്പുള്ളിയെ പോലീസ് സാഹസികമായി പിടികൂടി. കാസറഗോഡ് ചെറുവത്തൂർ കൈതക്കാട് സ്വദേശി എം.പി.രാകേഷിനെ യാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരി യുടെ നേതൃത്വത്തിൽ ഇന്ന് പുലർച്ചെ ചെറുവത്തൂരിൽ വെച്ച് പിടികൂടിയത്.2005 സപ്തംബർ 3ന് രാവിലെ 11.45 ഓടെ കണ്ണൂർ പള്ളിക്കുന്നിലെ പ്രായപൂർത്തിയാകാത്ത 15 ഉം 14 ഉം വയസുള്ള സഹോദരങ്ങളെ പ്രലോഭിപ്പിച്ച് സുഹൃത്തായ മുഴുപ്പിലങ്ങാട്ടെ കെ.പി. രൂപേഷിനൊപ്പംതട്ടികൊണ്ടു പോയി മൈസൂരിലും ചെന്നൈയിലും കൊണ്ടുപോയി പീഡനത്തിനിരയാക്കി ദിവസങ്ങൾക്ക് ശേഷം തലശേരി റെയിൽവെ സ്റ്റേഷനിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ പ്രതിയെയാണ് ഇന്ന് രാവിലെ ചെറുവത്തൂരിൽ വെച്ച് അന്വേഷണ സംഘത്തിലെ എസ്.ഐ.യോഗേഷ്, എ.എസ്.ഐ.നാസർ, സിവിൽ പോലീസ് ഓഫീസർ രഞ്ജിത് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.സംഭവ ശേഷം വിദേശത്തും മറ്റും ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ 2008 ൽകണ്ണൂർ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിട്രേട്ട് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. അക്കാലത്ത്ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു. മക്കളെ കാണാനില്ലെന്ന പിതാവിൻ്റെ പരാതിയിലായിരുന്നു പോലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/16423/Police-have-nabbed-a-man )