---
title: "കെഎംസിസി യുടെ കാരുണ്യ ഹസ്തം"
english_title: "kmcc"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/164216/kmcc"
published_at: "2023-11-22T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655dad4000737_new.jpg"
keywords: []
---

# കെഎംസിസി യുടെ കാരുണ്യ ഹസ്തം

> **Lead Summary:** വായാട് : അസുഖബാധിതനായി കാലു മുറിച്ചുമാറ്റേണ്ടി വന്ന വായാട് ശാഖയിലെ മുസ്‌ലിം ലീഗ് പ്രവർത്തകന് വേണ്ടി കൃത്രിമ കാൽ വെക്കുന്നതിന് ആവശ്യമായ തുക കെഎംസിസി നൽകി.

## Article Content

വായാട് : അസുഖബാധിതനായി കാലു മുറിച്ചുമാറ്റേണ്ടി വന്ന വായാട് ശാഖയിലെ മുസ്‌ലിം ലീഗ് പ്രവർത്തകന് വേണ്ടി കൃത്രിമ കാൽ വെക്കുന്നതിന് ആവശ്യമായ തുക കെഎംസിസി നൽകി.

യു എ ഇ കെഎംസിസി ജനറൽ സെക്രട്ടറി പികെ അൻവർ നഹ സാഹിബിൽ നിന്നും തളിപ്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അബൂബക്കർ വായാട് ഏറ്റുവാങ്ങി.

പരിയാരം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എം എ ഇബ്രാഹിം പരിയാരം ഗ്രാമപഞ്ചായത്ത് മെമ്പറുംപഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടുമായ അഷ്റഫ് കൊട്ടോല എന്നിവർ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/164216/kmcc)