---
title: "ബാറ്ററി മോഷണക്കേസിലെ രണ്ടാം പ്രതിയും പിടിയിൽ"
english_title: "Second accused in battery theft case arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/16407/second-accused-in-battery-theft-case-arrested"
published_at: "2021-12-16T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bb435b3fe91_Untitled-2 web.jpg"
keywords: []
---

# ബാറ്ററി മോഷണക്കേസിലെ രണ്ടാം പ്രതിയും പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ് : **തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലുമായി തദ്ദേശസ്ഥാപനങ്ങൾ സ്ഥാപിച്ച സോളാർ ലൈറ്റുകളുടെ ബാറ്ററികൾ മോഷ്ടിച്ച കേസിൽ പിടിയിലായ രണ്ടാമത്തെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

## Article Content

**തളിപ്പറമ്പ് : **തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലുമായി തദ്ദേശസ്ഥാപനങ്ങൾ സ്ഥാപിച്ച സോളാർ ലൈറ്റുകളുടെ ബാറ്ററികൾ മോഷ്ടിച്ച കേസിൽ പിടിയിലായ രണ്ടാമത്തെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

മന്ന പെട്രോൾപമ്പിന് സമീപം തട്ടുകട നടത്തുന്ന പുളിമ്പറമ്പിലെ എംപി നൗഫലിനെയാണ് ഇന്നലെ എസ് ഐ പി സി സഞ്ജയ് കുമാർ അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിലായ കാക്കാൻചാൽ സ്വദേശി പി പി അബ്ദുറഹ്മാനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് നൗഫലിന്റെ പങ്ക് വ്യക്തമായത്.

രണ്ടുപേരുംകൂടി പുലർച്ചെ രണ്ടിനും മൂന്നിനും ഇടയിൽ സ്കൂട്ടറിൽ പോയാണ് ബാറ്ററികൾ മോഷ്ടിക്കാറുള്ളത്. ഒരു ദിവസം രണ്ടും മൂന്നും ബാറ്ററികളാണ് മോഷ്ടിക്കാറുള്ളത്.കഴിഞ്ഞ ആറു മാസമായി മോഷണം തുടരുന്നു.

ഇന്നലെ അഞ്ച് കേസുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പട്ടുവം, പട്ടുവം കടവ്, കരിമ്പം ഇ ടി സി എന്നിവിടങ്ങളിൽ നിന്ന് മോഷ്ടിച്ചതിനാണ് കേസെടുത്തത്. ഇന്നും നിരവധി കേസുകൾ രജിസ്റ്റർ ചെയ്തു. തളിപ്പറമ്പിൽ നിന്ന് മാത്രം നൂറോളം ബാറ്ററികൾ മോഷ്ടിച്ചിട്ടുണ്ട്. മോഷണ മുതലുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/16407/second-accused-in-battery-theft-case-arrested)