---
title: "കുറുമാത്തൂരിൽ വിദ്യാർത്ഥിയെ യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചു, പ്രതിക്കെതിരെ പോക്സോ ചുമത്തി"
english_title: "In Kurumathur, a neighbor tried to harass a student and charged the accused with pox"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/16397/in-kurumathur-a-neighbor-tried-to-harass-a-student-and-charged-the-accused-with-pox"
published_at: "2021-12-16T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bb2806da9f0_images (3).jpg"
keywords: []
---

# കുറുമാത്തൂരിൽ വിദ്യാർത്ഥിയെ യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചു, പ്രതിക്കെതിരെ പോക്സോ ചുമത്തി

> **Lead Summary:** **കുറുമാത്തൂർ: **വീട്ടിന് പുറത്തുള്ള ബാത്റൂമിൽ പോകുകയായിരുന്ന 15 കാരിയായ വിദ്യാർത്ഥിനിയെ യുവാവ് കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു.

## Article Content

**കുറുമാത്തൂർ: **വീട്ടിന് പുറത്തുള്ള ബാത്റൂമിൽ പോകുകയായിരുന്ന 15 കാരിയായ വിദ്യാർത്ഥിനിയെ യുവാവ് കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു.

കോട്ടപ്പുറത്തെ ഇർഷാദ് എന്നയാൾക്കെതിരെയാണ് പോക്സോ നിയമപ്രകാരം കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടുമണിക്ക് കുറുമാത്തൂരിലായിരുന്നു സംഭവം.

പെൺകുട്ടി ബഹളം വെച്ചതോടെ വീട്ടുകാർ ഓടിയെത്തി. അപ്പോഴേക്കും യുവാവ് ഓടി രക്ഷപ്പെട്ടു.തുടർന്ന് പെൺകുട്ടി ബന്ധുക്കൾക്കൊപ്പം തളിപ്പറമ്പ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

പെൺകുട്ടിയുടെ മൊഴിയെടുത്ത പോലീസ് പോക്സോ നിയമപ്രകാരം 25 കാരനെതിരെ കേസെടുത്തു. തളിപ്പറമ്പ സ്റ്റേഷൻ ഇൻസ്പെക്ടർ ഏ.വി.ദിനേശിൻ്റെ നേതൃത്വത്തിൽ കേസന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/16397/in-kurumathur-a-neighbor-tried-to-harass-a-student-and-charged-the-accused-with-pox)