---
title: "യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം; 20 ഡി വൈ എഫ് ഐ പ്രവര്‍ക്കര്‍ക്ക് നേരെ കൊലപാതകശ്രമത്തിന് കേസ്, ഇന്ന് വൈകുന്നേരം പഴയങ്ങാടിയില്‍ പ്രതിഷേധപ്രകടനവും പൊതുയോഗവുo"
english_title: "Today evening at 5 pm protest demonstration and public meeting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/163954/today-evening-at-5-pm-protest-demonstration-and-public-meeting"
published_at: "2023-11-21T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655c5de5a138d_Untitled-2-web.jpg"
keywords: []
---

# യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം; 20 ഡി വൈ എഫ് ഐ പ്രവര്‍ക്കര്‍ക്ക് നേരെ കൊലപാതകശ്രമത്തിന് കേസ്, ഇന്ന് വൈകുന്നേരം പഴയങ്ങാടിയില്‍ പ്രതിഷേധപ്രകടനവും പൊതുയോഗവുo

> **Lead Summary:** **പഴയങ്ങാടി: **യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം, 20 ഡി വൈ എഫ് ഐ പ്രവര്‍ക്കര്‍ക്ക് നേരെ കൊലപാതകശ്രമത്തിന് കേസ്. കല്യാശ്ശേരി മന്ധലത്തിലെ നവകേരള സദസ് കഴിഞ്ഞ് തളിപ്പറമ്പ് മണ്ഡലത്തിലെ പരിപാടികള്‍ക്ക് പോകും വഴി പഴയങ്ങാടി എരിപുരംകെ.സെ്.ഇ.ബി ഓഫീസിന് സമീപം വെച്ച് മുഖ്യമന്ത്രിയും സംഘവും സഞ്ചരിച്ച വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തിലാണ് 20 പേര്‍ക്ക് എതിരെ പഴയങ്ങാടി പോലീസ് വധശ്രമത്തിന് കേസെടുത്തത്.

## Article Content

**പഴയങ്ങാടി: **യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം, 20 ഡി വൈ എഫ് ഐ പ്രവര്‍ക്കര്‍ക്ക് നേരെ കൊലപാതകശ്രമത്തിന് കേസ്. കല്യാശ്ശേരി മന്ധലത്തിലെ നവകേരള സദസ് കഴിഞ്ഞ് തളിപ്പറമ്പ് മണ്ഡലത്തിലെ പരിപാടികള്‍ക്ക് പോകും വഴി പഴയങ്ങാടി എരിപുരംകെ.സെ്.ഇ.ബി ഓഫീസിന് സമീപം വെച്ച് മുഖ്യമന്ത്രിയും സംഘവും സഞ്ചരിച്ച വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തിലാണ് 20 പേര്‍ക്ക് എതിരെ പഴയങ്ങാടി പോലീസ് വധശ്രമത്തിന് കേസെടുത്തത്.

അമല്‍ ബാബു, സുജിത്ത്, സിബി, റമീസ്, അനുവിന്ദ്, ജിതിന്‍, വിഷ്ണു, സതിഷ്, അരുണ്‍ കണ്ണന്‍, അനുരാഗ്, ഷുക്കൂര്‍ അഹമ്മദ്, അര്‍ജ്ജുന്‍, അര്‍ഷിത്ത് തുടങ്ങി കണ്ടാലറിയാവുന് 20 ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. ക്രിമിനല്‍ ഗൂഡാലോചന നടത്തി അന്യായമായ സംഘം ചേരല്‍ നടത്തി പ്രതിഷേധിച്ചപ്രവത്തകരെ കൊല്ലണമെന്ന ഉദ്യേശത്തേടെ അക്രമിച്ചതിനാണ് വധശ്രമത്തിനും ഗുഡാലോചനയ്ക്കും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസടുത്തിരിക്കുന്നത്.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കരിങ്കൊടി കാണിച്ച സംഭവത്തില്‍ അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന യൂത്ത് കേണ്‍ഗ്രസ് പ്രവര്‍ത്തകരായ മഹിതമോഹന്‍ . സൂധിഷ് വെള്ളച്ചാല്‍, രാഹുല്‍ പുത്തന്‍ പുരയില്‍, സായി ശരണ്‍ , സാബു , മധുന്‍ എന്നി യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്.

ഇന്ന് വൈകുന്നേരം 5 മണിക്ക് പഴയങ്ങാടിയില്‍ പ്രതിഷേധപ്രകടനവും പൊതുയോഗവുo. ഡി.വൈ.എഫ്.ഐക്കാരുടെ മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സിക്രട്ടറി സുധീഷ്വെള്ളച്ചാലിന്റെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. തലശേരി ആശുപത്രിയില്‍ തിവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന സുധീഷ് 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. അക്രമത്തില്‍ പ്രതിഷേധിച്ച് യൂ ഡി എഫ് കല്യാശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകുന്നേരം 5 മണിക്ക് പഴയങ്ങാടിയില്‍ പ്രതിഷേധപ്രകടനവും പൊതുയോഗവുo നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/163954/today-evening-at-5-pm-protest-demonstration-and-public-meeting)