---
title: "അറിവരങ്ങ് പരീക്ഷ വിജയികൾക്ക് അവാർഡ് ദാനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി"
english_title: "Awards and certificates were distributed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/163684/awards-and-certificates-were-distributed"
published_at: "2023-11-20T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655b0ef1ea8ac_Untitled-2-web.jpg"
keywords: []
---

# അറിവരങ്ങ് പരീക്ഷ വിജയികൾക്ക് അവാർഡ് ദാനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി

> **Lead Summary:** **തളിപ്പറമ്പ്: **തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അറിവരങ്ങ് ടാലെന്റ് സെർച്ച്‌ പരീക്ഷ വിജയികൾക്ക് അവാർഡ് ദാനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. ചടങ്ങിൽ ചെയർമാൻ ഷാക്കിർ തോട്ടിക്കൽ അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ്: **തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അറിവരങ്ങ് ടാലെന്റ് സെർച്ച്‌ പരീക്ഷ വിജയികൾക്ക് അവാർഡ് ദാനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. ചടങ്ങിൽ ചെയർമാൻ ഷാക്കിർ തോട്ടിക്കൽ അധ്യക്ഷത വഹിച്ചു.

സർ സയ്യിദ് കോളേജ് പ്രിൻസിപ്പാൾ ഇസ്മായിൽ ഓലായിക്കര ഉദ്ഘാടനം ചെയ്തു.കുപ്പം എം. എം. യു. പി സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ്‌ അമീൻ അനുമോദന പ്രസംഗം നടത്തി. ശ്രീനി ആലക്കോട് മുഖ്യാതിഥിയായി. എം. കെ മനോഹരൻ, ഫൈസൽ മാടായി, ലത്തീഫ് ഹാജി, ഹസൻകുഞ്ഞി ആശംസ പ്രസംഗം നടത്തി. യു. എം ഉനൈസ്,അബ്ദുൾ റസാക്ക്, ഷോണിമ, അഫ്സൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/163684/awards-and-certificates-were-distributed)