---
title: "ഇന്ത്യയെ തോൽപ്പിച്ച് ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടി ഓസ്ട്രേലിയ"
english_title: "Australia "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/163547/australia"
published_at: "2023-11-19T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655a32a59708f_Screenshot_20231119_213634_Google.jpg"
keywords: []
---

# ഇന്ത്യയെ തോൽപ്പിച്ച് ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടി ഓസ്ട്രേലിയ

> **Lead Summary:** ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടി ഓസ്ട്രേലിയ. ഫൈനലിൽ ഇന്ത്യയെ 6 വിക്കറ്റിനാണ് തോൽപ്പിച്ചത്.

## Article Content

ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടി ഓസ്ട്രേലിയ. ഫൈനലിൽ ഇന്ത്യയെ 6 വിക്കറ്റിനാണ് തോൽപ്പിച്ചത്.

ഇന്ത്യ ഉയർത്തിയ 240 റൺസ് വിജയലക്ഷ്യം 43 ഓവറിൽ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസ്ട്രേലിയ മറികടന്നു. ട്രാവിസ് ഹെഡ് (137), ലബുഷെയ്ൻ (58) എന്നിവരുടെ പ്രകടനമാണ് ഓസീസിന് അനായാസ ജയം നൽകിയത്. ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും നിലവാരം കുറഞ്ഞ പ്രകടനമാണ് ഇന്ത്യൻ താരങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/163547/australia)