---
title: "നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി വളപട്ടണം പോലീസിന്റെ  പിടിയിൽ"
english_title: "Valapattanam police have arrested an accused who has been declared a fugitive in several cases"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/16344/valapattanam-police-have-arrested-an-accused-who-has-been-declared-a-fugitive-in-several-cases"
published_at: "2021-12-16T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61baeee71196b_news card.jpg"
keywords: []
---

# നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി വളപട്ടണം പോലീസിന്റെ  പിടിയിൽ

> **Lead Summary:** **വളപട്ടണം:** നിരവധി സ്റ്റേഷനുകളിൽ വഞ്ചന കുറ്റത്തിനും മറ്റ് പല കേസുകളിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി വളപട്ടണം പോലീസ് പിടിയിൽ.

## Article Content

**വളപട്ടണം:** നിരവധി സ്റ്റേഷനുകളിൽ വഞ്ചന കുറ്റത്തിനും മറ്റ് പല കേസുകളിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി വളപട്ടണം പോലീസ് പിടിയിൽ.

വളപട്ടണം പോലീസ് സ്റ്റേഷനിലെ 2000 ൽ രജിസ്റ്റർ ചെയ്ത 3 വഞ്ചന കേസ്സുകളിൽ കോടതി 2016 ലും 2017 ലുമായി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാൾ തൃശൂരിലും എറണാകുളത്തും തമിഴ്നാട്ടിലുമായി ഒളിവിൽ കഴിയുകയായിരുന്നു.

വളപട്ടണം ഇൻസ്‌പെക്ടർ രാജേഷ് മരംഗലത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽഇയാളെ 13/12/21 ന് തൃശൂരിൽ വച്ച് തൃശൂർ ഈസ്റ്റ്‌ പോലീസിന്റെ സഹായത്തോടെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്,

പത്തോളം ദിവസങ്ങളിൽ വളപട്ടണം പോലീസ് തൃശ്ശൂരിലും മറ്റു പല സ്ഥലങ്ങളിലായി അതീവ രഹസ്യത്തോടെ ഈയാളെ പലതരത്തിലും പിൻതുടർന്നും, വിദഗ്ദമായാണ് കെണിയിലാക്കിയത്.

എസ് ഐ ദിജേഷ് കുമാർ, എസ് ഐ സതീഷ് കുമാർ, എസ് സി പി ഒലവൻ, സി പി ഒ രാഗേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/16344/valapattanam-police-have-arrested-an-accused-who-has-been-declared-a-fugitive-in-several-cases)