---
title: "നവ കേരള സദസ്സിന് കണ്ണൂർ ജില്ലയിൽ നാളെ തുടക്കമാകും"
english_title: "nav kerala sadass"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/163391/nav-kerala-sadass"
published_at: "2023-11-19T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65598c02c45ed_Untitled-2-web.jpg"
keywords: []
---

# നവ കേരള സദസ്സിന് കണ്ണൂർ ജില്ലയിൽ നാളെ തുടക്കമാകും

> **Lead Summary:** **കണ്ണൂർ: **നവകേരളത്തിന്റെ ഭാവി വികസന സാധ്യതകളും കൈവരിച്ച നേട്ടങ്ങളും പൊതുജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതിനും ജനങ്ങളുമായി സംവദിക്കുന്നതിനുമായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന നവകേരള സദസ്സ് നവംബർ 20, 21, 22 തീയ്യതികളിൽ കണ്ണൂർ ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലായി നടക്കും.

## Article Content

**കണ്ണൂർ: **നവകേരളത്തിന്റെ ഭാവി വികസന സാധ്യതകളും കൈവരിച്ച നേട്ടങ്ങളും പൊതുജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതിനും ജനങ്ങളുമായി സംവദിക്കുന്നതിനുമായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന നവകേരള സദസ്സ് നവംബർ 20, 21, 22 തീയ്യതികളിൽ കണ്ണൂർ ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലായി നടക്കും.

കണ്ണൂർ ജില്ലയിൽ നവംബർ 20ന് പയ്യന്നൂരിലാണ് ആദ്യപരിപാടി. മുഖ്യമന്ത്രിയും മന്ത്രിമാരും മുഴുവൻ മണ്ഡലങ്ങളിലും നവകേരള സദസ്സിന്റെ ഭാഗമായി പര്യടനം നടത്തും. സ്വാതന്ത്ര്യസമര സേനാനികൾ, വെറ്ററൻസ്, വിവിധ മേഖലകളിലെ പ്രമുഖർ, തെരഞ്ഞെടുക്കപ്പെട്ട മഹിളാ, യുവജന, കോളേജ് യൂണിയൻ ഭാരവാഹികൾ, പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിലെ പ്രതിഭകൾ, കലാകാരൻമാർ, സെലിബ്രിറ്റികൾ, അവാർഡ് ജേതാക്കൾ, തെയ്യം കലാകാരൻമാർ, സാമുദായിക സംഘടനാ നേതാക്കൾ, മുതിർന്ന പൗരൻമാരുടെ പ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ, ആരാധനാലയങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ മണ്ഡലം സദസ്സിലെ പ്രത്യേക ക്ഷണിതാക്കളാകും.

നവംബർ 20ന് പയ്യന്നൂരിലും 21ന് കണ്ണൂർ ബർണശ്ശേരിയിലും വിവിധ മണ്ഡലങ്ങളിലെ പ്രത്യേക ക്ഷണിതാക്കളുമായി കൂടിക്കാഴ്ച നടക്കും. തുടർന്ന് വിവിധ മണ്ഡലങ്ങളിലെ സദസ്സുകളിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര തിരിക്കും. ജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കുന്നതിന് ഓരോ വേദിയിലും പ്രത്യേക സംവിധാനമുണ്ടാവും. എല്ലായിടത്തും കലാപരിപാടികളും അരങ്ങേറും.

നവകേരള സദസ്സ് കണ്ണൂർ ജില്ലയിലെ പരിപാടികൾ

നവംബർ 20: രാവിലെ 9 മണി-പ്രഭാതയോഗം, ഹോട്ടൽ ജുജു ഇൻറർനാഷനൽ, പയ്യന്നൂർ 11 മണി: പയ്യന്നൂർ മണ്ഡലം-പോലീസ് മൈതാനം, പയ്യന്നൂർ ഉച്ച മൂന്ന് മണി: കല്ല്യാശ്ശേരി മണ്ഡലം-പാളയം മൈതാനം, മാടായിപ്പാറ വൈകീട്ട് 4.30: തളിപ്പറമ്പ് മണ്ഡലം-ഉണ്ടപറമ്പ മൈതാനം, തളിപ്പറമ്പ വൈകീട്ട് 6.00: ഇരിക്കൂർ മണ്ഡലം-ശ്രീകണ്ഠാപുരം ബസ് സ്റ്റാൻറിന് സമീപമുള്ള മൈതാനം

നവംബർ 21: രാവിലെ 9 മണി-പ്രഭാതയോഗം, ബർണശ്ശേരി നായനാർ അക്കാദമി 11 മണി: അഴീക്കോട് മണ്ഡലം-ചിറക്കൽ പഞ്ചായത്ത് സ്റ്റേഡിയം, മന്ന മൂന്ന് മണി: കണ്ണൂർ മണ്ഡലം-കലക്ടറേറ്റ് മൈതാനം, കണ്ണൂർ വൈകീട്ട് 4.30: ധർമ്മടം മണ്ഡലം-പിണറായി കൺവെൻഷൻ സെൻററിന് സമീപം. വൈകീട്ട് 6.00: തലശ്ശേരി മണ്ഡലം-തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയം, കോണോർവയൽ

നവംബർ 22: രാവിലെ 11 മണി: കൂത്തുപറമ്പ് മണ്ഡലം-നുച്ചിക്കാട് മൈതാനം, പാനൂർ ടൗൺ ഉച്ച മൂന്ന് മണി: മട്ടന്നൂർ മണ്ഡലം-കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഒന്നാം കവാടത്തിന് മുൻവശം വൈകീട്ട് 4.30: പേരാവൂർ മണ്ഡലം-ഇരിട്ടി പയഞ്ചേരിമുക്കിന് സമീപത്തെ മൈതാനം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/163391/nav-kerala-sadass)