---
title: "ശബരിമല തീർത്ഥാടനം കഴിഞ്ഞെത്തിയ സംഘത്തിന്റെ കാർ മയ്യിൽ കടൂർ പള്ളിക്ക് സമീപം അപകടത്തിൽപ്പെട്ടു"
english_title: "The car of the group, which was on its way to Sabarimala pilgrimage, met with an accident near Kadur Church in May"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/16332/the-car-of-the-group-which-was-on-its-way-to-sabarimala-pilgrimage-met-with-an-accident-near-kadur-church-in-may"
published_at: "2021-12-16T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bafa6cdf7a7_accident.jpg"
keywords: []
---

# ശബരിമല തീർത്ഥാടനം കഴിഞ്ഞെത്തിയ സംഘത്തിന്റെ കാർ മയ്യിൽ കടൂർ പള്ളിക്ക് സമീപം അപകടത്തിൽപ്പെട്ടു

> **Lead Summary:** **മയ്യിൽ: **ശബരിമല തീർത്ഥാടനം കഴിഞ്ഞ് തിരിച്ചെത്തിയ സംഘത്തിന്റെ കാർ അപകടത്തിൽപ്പെട്ട് യുവാവിന് പരിക്ക്. മയ്യിൽ വേളത്തെ ശ്രീലേഷ് കുട്ടഞ്ചേരി ക്കാണ് മുഖത്ത് പരിക്കേറ്റത്.

## Article Content

**മയ്യിൽ: **ശബരിമല തീർത്ഥാടനം കഴിഞ്ഞ് തിരിച്ചെത്തിയ സംഘത്തിന്റെ കാർ അപകടത്തിൽപ്പെട്ട് യുവാവിന് പരിക്ക്. മയ്യിൽ വേളത്തെ ശ്രീലേഷ് കുട്ടഞ്ചേരി ക്കാണ് മുഖത്ത് പരിക്കേറ്റത്.

പുലർച്ചെ അഞ്ച് മണിക്കാണ് സംഭവം. ശബരി മലയിൽ നിന്ന് തിരിച്ച് എത്തിയ ശേഷം കാഞ്ഞിരോട് ഭാഗത്ത് ഒരാളെ ഇറക്കി തിരിച്ച് വേളത്തേക്ക് വരുന്നതിന് ഇടയിലാണ് കാർ നിയന്ത്രണം വിട്ടത്.

കടൂർ പള്ളിക്ക് സമീപത്തെ നജ ഹാർഡ്വെയേഴ്സിന് ഉള്ളിലേക്ക് കയറിയ കാർ കടയുടെ തൂൺ തട്ടിത്തെറിപ്പിച്ച് ചെങ്കൽ കൂനയിലേക്ക് പാഞ്ഞ് കയറുക ആയിരുന്നു. കാറിന്റെ മുൻഭാഗം പാടെ തകർന്ന നിലയിലാണ്. ശ്രീലേഷ് കുട്ടഞ്ചേരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/16332/the-car-of-the-group-which-was-on-its-way-to-sabarimala-pilgrimage-met-with-an-accident-near-kadur-church-in-may)