---
title: "നവകേരള സദസ്സ്: നവംബർ 20ന് തളിപ്പറമ്പിൽ ഗതാഗത നിയന്ത്രണം"
english_title: "Traffic control at Thaliparamb on November 20"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/163304/traffic-control-at-thaliparamb-on-november-20"
published_at: "2023-11-18T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6558bbee185b5_Untitled-2-web.jpg"
keywords: []
---

# നവകേരള സദസ്സ്: നവംബർ 20ന് തളിപ്പറമ്പിൽ ഗതാഗത നിയന്ത്രണം

> **Lead Summary:** **തളിപ്പറമ്പ്: **നവകേരള സദസുമായി ബന്ധപ്പെട്ട് നവംബര്‍ 20 ന് തളിപ്പറമ്പില്‍ താഴെപ്പറയുന്ന രീതിയില്‍ വാഹന ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു.

## Article Content

**തളിപ്പറമ്പ്: **നവകേരള സദസുമായി ബന്ധപ്പെട്ട് നവംബര്‍ 20 ന് തളിപ്പറമ്പില്‍ താഴെപ്പറയുന്ന രീതിയില്‍ വാഹന ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു.

1) ആന്തൂര്‍ മുന്‍സിപ്പാലിറ്റി, കൊളച്ചേരി പഞ്ചായത്തില്‍ നിന്നുള്ള വാഹനങ്ങള്‍ ഹൈവേയിലുള്ള ടാക്‌സി സ്റ്റാന്‍ഡിന് സമീപം ആളുകളെ ഇറക്കി കൂവോട്, പ്ലാത്തോട്ടം ഭാഗങ്ങളില്‍ (Parking Ground No.1) പാര്‍ക്ക് ചെയ്യേണ്ടതാണ്.

2) കുറ്റിയാട്ടൂര്‍, മയ്യില്‍, പരിയാരം പഞ്ചായത്തില്‍ നിന്നുള്ള വാഹനങ്ങള്‍ പ്ലാസ ജംഗ്ഷനില്‍ ആളുകളെ ഇറക്കി ചിറവക്കിന് സമീപമുള്ള പുഷ്‌പോത്സവ ഗ്രൗണ്ടില്‍ ( Parking Ground No.2) പാര്‍ക്ക് ചെയ്യേണ്ടതാണ്

3) തളിപ്പറമ്പ് മുന്‍സിപ്പാലിറ്റിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ബസ്റ്റാന്‍ഡിന് സമീപം ആളുകളെ ഇറക്കി കാക്കത്തോട് ബസ്റ്റാന്‍ഡില്‍ (Parking Ground No.3) പാര്‍ക്ക് ചെയ്യേണ്ടതാണ്.

4) ചപ്പാരപ്പടവ്, കുറുമാത്തൂര്‍, മലപ്പട്ടം പഞ്ചായത്തില്‍ നിന്നുള്ള വാഹനങ്ങള്‍ കപ്പാലം മദ്രസയ്ക്ക് സമീപം ആളുകളെ ഇറക്കി സയ്യിദ് നഗറിലുള്ള ഗ്രൗണ്ടില്‍ (Parking Ground.4) പാര്‍ക്ക് ചെയ്യേണ്ടതാണ്.

4) ന്യൂസ് കോര്‍ണര്‍– കോടതി– മുന്‍സിപ്പാലിറ്റി ജംഗ്ഷന്‍ റോഡില്‍ ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ വാഹന ഗതാഗതം നിയന്ത്രിക്കും.

5) ഉണ്ടപ്പറമ്പിലേക്ക് കപ്പാലത്തു നിന്നും കോടതി റോഡില്‍ നിന്നും രാവിലെ 10.00 മണി മുതല്‍ സ്വകാര്യ വാഹനങ്ങളെ നിയന്ത്രിക്കും.

6) മുയ്യം ഭാഗത്തുനിന്നും വരുന്ന മുഴുവന്‍ വാഹനങ്ങളും ഭ്രാന്തന്‍കുന്നില്‍ നിന്നും തിരിഞ്ഞ് തൃച്ചംബരം ഭാഗത്തേക്ക് പോകേണ്ടതാണ്.

7) ഹൈവേ ടാക്‌സി സ്റ്റാന്‍ഡില്‍ ഉച്ച മുതല്‍ ക്രമീകരണം ഏര്‍പ്പെടുത്തും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/163304/traffic-control-at-thaliparamb-on-november-20)