---
title: "കണ്ണൂരിൽ ഗൃഹനാഥൻ മരിച്ചത് പട്ടിണി മൂലം. മരിക്കാൻ തക്ക രോഗം ഉണ്ടായിരുന്നില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്"
english_title: "Grihanathan dies of starvation in Kannur The postmortem report stated that he was not ill enough to die"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/16329/grihanathan-dies-of-starvation-in-kannur-the-postmortem-report-stated-that-he-was-not-ill-enough-to-die"
published_at: "2021-12-16T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bae20560cee_download.jpg"
keywords: []
---

# കണ്ണൂരിൽ ഗൃഹനാഥൻ മരിച്ചത് പട്ടിണി മൂലം. മരിക്കാൻ തക്ക രോഗം ഉണ്ടായിരുന്നില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

> **Lead Summary:** **കണ്ണൂർ: **തെക്കിബസാറിൽ എഴുപതുകാരനെ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ ദുരൂഹതയേറുന്നു. ദിവസങ്ങളോളം പട്ടിണികിടന്ന ശേഷമാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.

## Article Content

**കണ്ണൂർ: **തെക്കിബസാറിൽ എഴുപതുകാരനെ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ ദുരൂഹതയേറുന്നു. ദിവസങ്ങളോളം പട്ടിണികിടന്ന ശേഷമാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.

മൂന്ന് ദിവസത്തോളം പഴക്കമുള്ള മൃതദേഹമാണ് വീടിനുള്ളിൽ നിന്ന് പോലീസ് കണ്ടെത്തിയത്. ഭാര്യക്കും മകൾക്കും ഒപ്പമായിരുന്നു അബ്ദുൾ റാസിഖ് എന്ന 70കാരൻ കഴിഞ്ഞിരുന്നത്.

അബ്ദുൾ റാസിഖിന്‍റെ ഭാര്യയെയും മകളെയും വീണ്ടും ചോദ്യം ചെയ്ത ശേഷം കൂടുതൽ നടപടികളിലേക്ക് നീങ്ങുമെന്ന് പോലീസ് വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് വീടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.

പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിന് ശേഷം പുറത്ത് വന്ന റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഉള്ളത്. അബ്ദുൾ റാസിഖിന് മരിക്കാൻ തക്കതുപോലെയുള്ള അസുഖം ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

എന്നാൽ അദ്ദേഹം രോഗബാധിതനായിരുന്നു എന്നാണ് ഭാര്യയും മകളും നൽകിയ മൊഴി പിത്തഗ്രന്ഥി വികസിച്ചിരുന്നതായും വയർ ഒഴിഞ്ഞു കിടക്കുന്നതായും പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.

അതിനിടെ, അബ്ദുൾ റാസിഖിന് ദിവസങ്ങളായി ഭക്ഷണം നൽകിയിരുന്നില്ലെന്ന് ഭാര്യയും മകളും പോലീസിനോട് പറഞ്ഞു. മുറിയിൽ മലമൂത്ര വിസർജനം നടത്തിയിരുന്നതിനാൽ മരിച്ച വിവരം അറിഞ്ഞിരുന്നില്ലെന്നും രോഗബാധിതനായിരുന്നുവെന്നുമാണ് മൊഴി.

എന്നാൽ ഈ മൊഴി പൂർണമായും പോലീസ് വിശ്വസിച്ചിട്ടില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പോലീസ് അന്വേഷണം നടത്തുന്നത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/16329/grihanathan-dies-of-starvation-in-kannur-the-postmortem-report-stated-that-he-was-not-ill-enough-to-die)