---
title: "അഖിലേന്ത്യാ ദ്വിദിന ബാങ്ക് പണിമുടക്ക് : തളിപ്പറമ്പിൽ ജീവനക്കാർ പ്രകടനം നടത്തി"
english_title: "All India Two Day Bank Strike: Employees protest in Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/16322/all-india-two-day-bank-strike-employees-protest-in-taliparamba"
published_at: "2021-12-16T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61badc6fdd7f8_b72b8783-1e54-4fe3-9d59-dc18458439db.jpg"
keywords: []
---

# അഖിലേന്ത്യാ ദ്വിദിന ബാങ്ക് പണിമുടക്ക് : തളിപ്പറമ്പിൽ ജീവനക്കാർ പ്രകടനം നടത്തി

> **Lead Summary:** **തളിപ്പറമ്പ: **പൊതുമേഖലാ ബാങ്കുകൾ വിറ്റഴിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക, ബാങ്ക് സ്വകാര്യവൽക്കരണ നയം തിരുത്തുക, ജനവിരുദ്ധ ബാങ്കിങ് പരിഷ്കാരങ്ങൾ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് 10 ലക്ഷത്തോളം വരുന്ന ബാങ്ക് ജീവനക്കാരുടെയും ഓഫീസർമാരുടെയും സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് നേതൃത്വത്തിൽ ഡിസംബർ 16, 17 തിയ്യതികളിൽ ദ്വിദിന പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

## Article Content

**തളിപ്പറമ്പ: **പൊതുമേഖലാ ബാങ്കുകൾ വിറ്റഴിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക, ബാങ്ക് സ്വകാര്യവൽക്കരണ നയം തിരുത്തുക, ജനവിരുദ്ധ ബാങ്കിങ് പരിഷ്കാരങ്ങൾ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് 10 ലക്ഷത്തോളം വരുന്ന ബാങ്ക് ജീവനക്കാരുടെയും ഓഫീസർമാരുടെയും സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് നേതൃത്വത്തിൽ ഡിസംബർ 16, 17 തിയ്യതികളിൽ ദ്വിദിന പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

പൊതു മേഖലയിൽ പ്രവർത്തിക്കുന്ന ബാങ്കുകൾ കോർപ്പറേറ്റ് കുത്തകകൾക്ക് കൈമാറാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ബാങ്കിംഗ് മേഖലയിൽ പ്രതിഷേധം ശക്തമാണ്. പണിമുടക്കിനെ ഭാഗമായി തളിപ്പറമ്പിൽ നിന്ന് പ്രകടനത്തിൽ ബാബു ടി.പി,സി.വി.കൃഷ്ണകുമാർ, പി രാജേഷ്, പി.എം ശ്രീരാഗ്, അലക്സ് മണ്ണൂർ ,രമ്യ കെ, രജില, സിബി എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/16322/all-india-two-day-bank-strike-employees-protest-in-taliparamba)