---
title: "നവ കേരള സദസിന്റെ ഭാഗമായി വന്ധ്യത  നിവാരണ ക്യാമ്പും ആംബുലറ്ററി ക്ലിനിക്ക് ക്യാമ്പും സംഘടിപ്പിച്ചു"
english_title: "Infertility prevention camp and ambulatory clinic camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/163192/infertility-prevention-camp-and-ambulatory-clinic-camp"
published_at: "2023-11-18T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65585164abdec_news-card.jpg"
keywords: []
---

# നവ കേരള സദസിന്റെ ഭാഗമായി വന്ധ്യത  നിവാരണ ക്യാമ്പും ആംബുലറ്ററി ക്ലിനിക്ക് ക്യാമ്പും സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ് : ** നവകേരള സദസ്സിൻ്റെ ഭാഗമായി പട്ടുവം ഗ്രാമപ്പഞ്ചായത്തും മുറിയാത്തോട് വെറ്ററിനറി ഡിസ്പെൻസറിയും ചേർന്ന് നടത്തുന്ന വന്ധ്യതാ നിവാരണ ക്യാoപും കണ്ണൂർ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ കല്യാശേരി മണ്ഡലത്തിൻ്റെ ആംബുലേറ്ററി ക്ലിനിക്ക് ക്യാമ്പും സംഘടിപ്പിച്ചു .

## Article Content

**തളിപ്പറമ്പ് : ** നവകേരള സദസ്സിൻ്റെ ഭാഗമായി പട്ടുവം ഗ്രാമപ്പഞ്ചായത്തും മുറിയാത്തോട് വെറ്ററിനറി ഡിസ്പെൻസറിയും ചേർന്ന് നടത്തുന്ന വന്ധ്യതാ നിവാരണ ക്യാoപും കണ്ണൂർ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ കല്യാശേരി മണ്ഡലത്തിൻ്റെ ആംബുലേറ്ററി ക്ലിനിക്ക് ക്യാമ്പും സംഘടിപ്പിച്ചു .

കാവുങ്കൽ ക്ഷീരോല്പാദക സഹകരണ സംഘത്തിൽ വെച്ച് നടന്ന ക്യാംപ് പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു . ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം സുനിത അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ടി വി സിന്ധു, കാവുങ്കൽ ക്ഷീരോല്പാദക സഹകരണസംഘം പ്രസിഡണ്ട് വി വി ചന്ദ്രൻ സംസാരിച്ചു.

മുറിയാത്തോട് വെറ്ററിനറി ഡിസ്പെൻസറിയിലെ സർജൻ ഡോ: പി ആർ ആര്യ സ്വാഗതവും ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ എസ് ശ്രീകുമാർ നന്ദിയും പറഞ്ഞു . ക്യാംപിൽ വെച്ച് പശുക്കളുടെ ചാണകം, മൂത്രം പാല് എന്നി സാബിളുകൾ പയ്യന്നൂർ വെറ്ററിനറി പോളി ക്ലിനിക്കിലെ ലാബ് ടെക്നീഷ്യൻ പി പ്രസീത പരിശോധിച്ചു. ക്ഷീര കർഷകർക്ക് മരുന്നുകളും വിതരണം ചെയ്തു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/163192/infertility-prevention-camp-and-ambulatory-clinic-camp)