---
title: "അനധികൃതമായി പ്രവർത്തിക്കുന്ന 168 ധനകാര്യ സ്ഥാപനങ്ങളുടെ പേര് പുറത്തുവിട്ട് പോലീസ്, കണ്ണൂർ ജില്ലയിലെ മൂന്ന് സ്ഥാപനങ്ങൾ പട്ടികയിൽ"
english_title: "Police released the names of 168 financial institutions operating illegally"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/163085/police-released-the-names-of-168-financial-institutions-operating-illegally"
published_at: "2023-11-17T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655781485d11c_images.jfif"
keywords: []
---

# അനധികൃതമായി പ്രവർത്തിക്കുന്ന 168 ധനകാര്യ സ്ഥാപനങ്ങളുടെ പേര് പുറത്തുവിട്ട് പോലീസ്, കണ്ണൂർ ജില്ലയിലെ മൂന്ന് സ്ഥാപനങ്ങൾ പട്ടികയിൽ

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്തെ അനധികൃത ചിട്ടികമ്പനികള്‍ക്കെതിരെ ജാഗ്രത വേണമെന്ന് പൊലീസ്.അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിക്ഷേപംനടത്തരുതെന്ന് ക്രൈം ബ്രാഞ്ച് മേധാവി അറിയിച്ചു. ആവശ്യമായ രേഖകള്‍ ഇല്ലാതെയുംപുതുക്കാതെയും പ്രവര്‍ത്തിക്കുന്ന 168 സ്ഥാപനങ്ങളുടെ പട്ടികയും പൊലീസ് പ്രസിദ്ധീകരിച്ചു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്തെ അനധികൃത ചിട്ടികമ്പനികള്‍ക്കെതിരെ ജാഗ്രത വേണമെന്ന് പൊലീസ്.അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിക്ഷേപംനടത്തരുതെന്ന് ക്രൈം ബ്രാഞ്ച് മേധാവി അറിയിച്ചു. ആവശ്യമായ രേഖകള്‍ ഇല്ലാതെയുംപുതുക്കാതെയും പ്രവര്‍ത്തിക്കുന്ന 168 സ്ഥാപനങ്ങളുടെ പട്ടികയും പൊലീസ് പ്രസിദ്ധീകരിച്ചു.

തട്ടിപ്പ് നടത്തുന്നസ്ഥാപനങ്ങള്‍ക്കെതിരെ ബഡ്‌സ് നിയമ പ്രകാരം നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച്മേധാവിക്ക്നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അനധികൃത ചിട്ടി കമ്പനികള്‍ക്കെതിരെ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.

പ്രസിദ്ധീകരിച്ച പട്ടികയിലുള്ളസ്ഥാപനങ്ങളുമായി സാമ്പത്തിക ഇടപാട് പാടില്ലെന്ന് ക്രൈം ബ്രാഞ്ച് മേധാവി അറിയിച്ചു. രജിസ്ട്രാര്‍ ഓഫ്കമ്പനിസര്‍ക്കാരിന് കൈമാറിയ കമ്പനികളുടെ പേര് പൊലീസിന്റെ ഔദ്യോഗികസൈറ്റിലാണ് പ്രസിദ്ധീകരിച്ചത്. ഇത്തരം സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നത് സാമ്പത്തികത്തട്ടിപ്പിനും ചതിക്കും വഴിവയ്ക്കും. കഴിഞ്ഞ കുറച്ചു നാളുകളായി സംസ്ഥാനത്ത് സാമ്പത്തിക തട്ടിപ്പ് പരാതികള്‍ വ്യാപകമാവുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് വിശദ വിവരങ്ങളടക്കം പങ്കുവെച്ചുള്ള പൊലീസിന്റെ അറിയിപ്പ്.

കണ്ണൂർ ജില്ലയിലെ മൂന്ന് സ്ഥാപനങ്ങൾ പട്ടികയിൽ ഇരട്ടി ആസ്ഥാനമായുള്ള കൂർഗ് വാലി ലിമിറ്റഡ്, റോയൽ അബാന നിധി ലിമിറ്റഡ്, ഉളിക്കലിലെ ഉളിക്കൽ ഗോൾഡൻ നിധി ലിമിറ്റഡ് എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ട സ്ഥാപനങ്ങൾ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/163085/police-released-the-names-of-168-financial-institutions-operating-illegally)