---
title: "സ്ത്രീ പീഡനത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടും സസ്പെൻഷനില്ല: പരിയാരത്ത് എൻജിഒ അസോസിയേഷൻ പ്രതിഷേധപ്രകടനം നടത്തി"
english_title: "No suspension on non-bailable case against women: Pariyarat NGO Association protests"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/16295/no-suspension-on-non-bailable-case-against-women-pariyarat-ngo-association-protests"
published_at: "2021-12-16T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bac5268296b_176d7bbf-93b9-45fd-bc08-046a61811c55.jpg"
keywords: []
---

# സ്ത്രീ പീഡനത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടും സസ്പെൻഷനില്ല: പരിയാരത്ത് എൻജിഒ അസോസിയേഷൻ പ്രതിഷേധപ്രകടനം നടത്തി

> **Lead Summary:** **പരിയാരം: **പോലീസ് ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്തിട്ടും സ്ത്രീപീഡനകേസില്‍ പ്രതിയായ നേഴ്‌സിങ്ങ് അസിസ്റ്റന്റ് സര്‍വീസില്‍ തുടരുന്നതിനെതിരെ എന്‍.ജി. ഒ അസോസിയേഷന്‍ പരിയാരം ബ്രാഞ്ച് കമ്മറ്റി പ്രതിഷേധിച്ചു. 

## Article Content

**പരിയാരം: **പോലീസ് ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്തിട്ടും സ്ത്രീപീഡനകേസില്‍ പ്രതിയായ നേഴ്‌സിങ്ങ് അസിസ്റ്റന്റ് സര്‍വീസില്‍ തുടരുന്നതിനെതിരെ എന്‍.ജി. ഒ അസോസിയേഷന്‍ പരിയാരം ബ്രാഞ്ച് കമ്മറ്റി പ്രതിഷേധിച്ചു. 

കഴിഞ്ഞ ഒമ്പതിനാണ് മെഡിക്കൽ കോളേജിലെ നഴ്സിംഗ് അസിസ്റ്റന്റ് രതീഷ് ന്യൂറോ ഓപ്പറേഷൻ തിയേറ്ററിൽ വച്ച് വിദ്യാർത്ഥിയുടെ മോശമായി പെരുമാറിയെന്നാണ് പരാതി.

കേസില്‍ പ്രതിയായ നേഴ്‌സിങ്ങ് അസിസ്റ്റന്റ് രതീശനെ എത്രയും പെട്ടെന്ന് സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യണമെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി അംഗം പി.സി.സാബു ആവശ്യപ്പെട്ടു.

ഇവിടെ ഐ.പി.സി. 354-ാം വകുപ് പ്രകാരം കേസെടുത്തിട്ടും സര്‍വീസില്‍ തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബ്രാഞ്ച് പ്രസിഡന്റ് പി.ഐ.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. യു.കെ.മനോഹരന്‍, കെ.വി.ദിലീപ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

അടിയന്തിരമായ നടപടികള്‍ സ്വീകരിക്കാത്തപക്ഷം ശക്തമായ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്നും എന്‍.ജി.ഒ.അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/16295/no-suspension-on-non-bailable-case-against-women-pariyarat-ngo-association-protests)