---
title: "പാപ്പിനിശ്ശേരി എക്സൈസിന്റെ പരിശോധനയിൽ കഞ്ചാവ് പൊതികളുമായി മൂന്ന് യുവാക്കൾ പിടിയിലായി"
english_title: "three youths were caught with ganja "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/162920/three-youths-were-caught-with-ganja"
published_at: "2023-11-17T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6556fdc74e1a1_news-card.jpg"
keywords: []
---

# പാപ്പിനിശ്ശേരി എക്സൈസിന്റെ പരിശോധനയിൽ കഞ്ചാവ് പൊതികളുമായി മൂന്ന് യുവാക്കൾ പിടിയിലായി

> **Lead Summary:** പാപ്പിനിശേരി: . പാപ്പിനിശ്ശേരി എക്‌സൈസ് റെയിഞ്ച് അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് തുണോളിയും സംഘവും ചേര്‍ന്ന് മാട്ടൂല്‍ പുതിയങ്ങാടി, പഴയങ്ങാടി, മുട്ടം ഭാഗങ്ങളില്‍ നടത്തിയ പട്രോളിങ്ങിൽ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിലായി. പുതിയങ്ങാടിയില്‍ വെച്ചാണ് കഞ്ചാവ് പൊതികളുമായി ഇവര്‍ അറസ്റ്റിലായത്.

## Article Content

പാപ്പിനിശേരി: . പാപ്പിനിശ്ശേരി എക്‌സൈസ് റെയിഞ്ച് അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് തുണോളിയും സംഘവും ചേര്‍ന്ന് മാട്ടൂല്‍ പുതിയങ്ങാടി, പഴയങ്ങാടി, മുട്ടം ഭാഗങ്ങളില്‍ നടത്തിയ പട്രോളിങ്ങിൽ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിലായി. പുതിയങ്ങാടിയില്‍ വെച്ചാണ് കഞ്ചാവ് പൊതികളുമായി ഇവര്‍ അറസ്റ്റിലായത്.

പുതിയങ്ങാടി ഓട്ടോ സ്റ്റാന്റിന് സമീപം മറിയത്തിനകത്ത് വീട്ടില്‍ എ.സി.മുസ്തഫയുടെ മകന്‍ എം.മുഫസ്സീര്‍, വാടിക്കലിലെ മഹമ്മൂദിന്റെ മകന്‍ പി.വി.മുസ്താഖ്, പുതിയങ്ങാടി ബാബുട്ടി കോര്‍ണറിലെ മാറ്റങ്കീല്‍ വീട്ടില്‍ ആരിഫിന്റെ മകന്‍ എം.കെ.ഷര്‍ഫുദീന്‍ എന്നിവരാണ് പിടിയിലായത്. ഇവരുടെ പേരില്‍ എന്‍.ഡി.പി.എസ് കേസെടുത്തു.

പ്രിവന്റീവ് ഓഫിസര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ്, പ്രിവന്റീവ് ഓഫിസര്‍ ഗ്രേഡ് വി.പി.ശ്രീകുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ പി.പി.രജിരാഗ്, ഒ.വി.ഷിബു, എം.എം.ഷഫിക്ക് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/162920/three-youths-were-caught-with-ganja)