---
title: "കല്യാശ്ശേരി മണ്ഡലം നവ കേരള സദസ്സിന്റെ ഭാഗമായി ജി എസ് പ്രദീപ് വിശിഷ്ടാതിഥിയായ 'വിജയകേരളം വിജ്ഞാനകേരളം' സംഘടിപ്പിച്ചു"
english_title: "'Vijayakeralam Vigyanakeralam' with GS Pradeep"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/162871/vijayakeralam-vigyanakeralam-with-gs-pradeep"
published_at: "2023-11-17T08:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6556da3a93f9d_news-card.jpg"
keywords: []
---

# കല്യാശ്ശേരി മണ്ഡലം നവ കേരള സദസ്സിന്റെ ഭാഗമായി ജി എസ് പ്രദീപ് വിശിഷ്ടാതിഥിയായ 'വിജയകേരളം വിജ്ഞാനകേരളം' സംഘടിപ്പിച്ചു

> **Lead Summary:** > **പരിയാരം : **നവംബർ 20 ന് ഉച്ചയ്ക്ക് മാടായിപ്പാറ പാളയംഗ്രൗണ്ടിൽ നടക്കുന്ന കല്യാശ്ശേരി മണ്ഡലം നവകേരളാ സദസ്സിന്റെ ഭാഗമായി ഇന്നലെ വൈകീട്ട് 5 മണിക്ക് കണ്ണൂർ മെഡിക്കൽ കോളേജ് ഓപ്പൺ ആഡിറ്റോറിയത്തിൽ ഗ്രാന്റ്മാസ്റ്റർ ജി എസ് പ്രദീപ് വിശിഷ്ടാതിഥിയായി പങ്കെടുത്ത് " വിജയ കേരളം ; വിജ്ഞാന കേരളം " പരിപാടി നടന്നു.

## Article Content

> **പരിയാരം : **നവംബർ 20 ന് ഉച്ചയ്ക്ക് മാടായിപ്പാറ പാളയംഗ്രൗണ്ടിൽ നടക്കുന്ന കല്യാശ്ശേരി മണ്ഡലം നവകേരളാ സദസ്സിന്റെ ഭാഗമായി ഇന്നലെ വൈകീട്ട് 5 മണിക്ക് കണ്ണൂർ മെഡിക്കൽ കോളേജ് ഓപ്പൺ ആഡിറ്റോറിയത്തിൽ ഗ്രാന്റ്മാസ്റ്റർ ജി എസ് പ്രദീപ് വിശിഷ്ടാതിഥിയായി പങ്കെടുത്ത് " വിജയ കേരളം ; വിജ്ഞാന കേരളം " പരിപാടി നടന്നു.

എം വിജിൻ എം. എൽ. എ, മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ ടി കെ പ്രേമലത, വൈസ് പ്രിൻസിപ്പാൾ ഡോ കെ പി ഷീബാ ദാമോദർ, കെ പത്മനാഭൻ, പി പി ദാമോദരൻ മെഡിക്കൽ കോളേജ് ജീവനക്കാർ, വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധിപ്പേർ പങ്കെടുത്തു.

സമകാലിക പ്രസക്തമായ 15 ചോദ്യങ്ങളിൽ കൂടുതൽ ശരി ഉത്തരം രേഖപ്പെടുത്തിയ 12 പേരെ 2 പേർ വീതമുള്ള 6 ടീമുകളായി പിന്നീട് വിജ്ഞാനത്തിന്റെ പോരാട്ടം അരങ്ങേറി. തെരഞ്ഞെടുക്കപ്പെട്ട ടീമുകൾക്ക് ഉത്തരം നൽകാൻ കഴിയാത്ത ചോദ്യങ്ങളിൽ സദസ് ഉത്തരം നൽകി. വിദ്യാർത്ഥികൾ ഉൾപ്പടെ ആയിരങ്ങൾ പങ്കെടുത്ത് നിറഞ്ഞകരഘോഷങ്ങൾക്ക് നടുവിലാണ് 'വിജയകേരളം, വിജ്ഞാന കേരളം' പരിപാടി നടന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/162871/vijayakeralam-vigyanakeralam-with-gs-pradeep)